മുംബൈ: കാശിപൂർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഫ്രൈറ്റ് ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിനെ (കെഐഎഫ്ടിപിഎൽ) 156 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് അറിയിച്ച് ഇന്റർ മോഡൽ ലോജിസ്റ്റിക്സ് ഓപ്പറേറ്ററായ ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്ക് ലിമിറ്റഡ് (ജിഡിഎൽ).
കെഐഎഫ്ടിപിഎൽ ഉത്തരാഖണ്ഡിലെ കാശിപൂരിൽ റെയിൽ കണക്റ്റഡ് ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ (ICD) സ്വന്തമാക്കി പ്രവർത്തിക്കുന്നു. മറ്റ് കണ്ടെയ്‌നർ ട്രെയിൻ ഓപ്പറേറ്റർമാർ റെയിൽ സേവനങ്ങൾ നൽകുമ്പോൾ ഇത് നിലവിൽ ടെർമിനൽ സേവനങ്ങൾ മാത്രമാണ് നൽകുന്നത്.
ഏറ്റെടുക്കലിനായി കെഐഎഫ്ടിപിഎല്ലുമായും അതിന്റെ ഓഹരി ഉടമകളായ അപ്പോളോ ലോജിസൊല്യൂഷൻസ്, ഇന്ത്യ ഗ്ലൈക്കോൾസ്, കാശിപൂർ ഹോൾഡിംഗ്സ് എന്നിവയുമായും കമ്പനി ഷെയർ പർച്ചേസ് കരാർ (SPA) ഒപ്പുവെച്ചതായി ജിഡിഎൽ പ്രസ്താവനയിൽ പറഞ്ഞു. നിർദിഷ്ട ഇടപാട് ഈ പാദത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റെടുക്കലോടെ ജിഡിഎൽ നിലവിലുള്ള 31 ട്രെയിനുകൾ ഉപയോഗിച്ച് ഐസിഡിക്ക് പ്രത്യേക റെയിൽ സേവനങ്ങൾ നൽകും. ഇത് എല്ലാ ടെർമിനൽ സേവനങ്ങളും റോഡ് ഗതാഗതവും വാഗ്ദാനം ചെയ്യുമെന്നും അതുവഴി ഐസിഡിയെ സമ്പൂർണ്ണ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കാക്കി മാറ്റുമെന്നും ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്ക് ലിമിറ്റഡ് അറിയിച്ചു. ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പ്രോജക്ടുകളിലൂടെ തുടർന്നും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.