ധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്നികുതി തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന പരിശോധന; 35,132 കോടി രൂപയുടെ തട്ടിപ്പ് പിടികൂടി

രാജസ്ഥാനിൽ 65,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി

ജയ്പൂർ: 10,000 മെഗാവാട്ട് സോളാർ പവർ കപ്പാസിറ്റി സ്ഥാപിക്കുന്നതിനും സിമന്റ് പ്ലാന്റ് വികസിപ്പിക്കുന്നതിനും ജയ്പൂർ വിമാനത്താവളം നവീകരിക്കുന്നതിനുമായി അടുത്ത 5-7 വർഷത്തിനുള്ളിൽ രാജസ്ഥാനിൽ 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി പ്രഖ്യാപിച്ചു.

ഇൻവെസ്റ്റ് രാജസ്ഥാൻ 2022 ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു അദാനിയുടെ ഈ നിക്ഷേപ പ്രഖ്യാപനം. കമ്പനി നിലവിൽ തുറമുഖങ്ങൾക്ക് പുറമെ ഊർജമേഖല, സിഎൻജി, പൈപ്പ് ലൈൻ ഗ്യാസ്, ട്രാൻസ്മിഷൻ ലൈനുകൾ സ്ഥാപിക്കൽ, സിറ്റി ഗ്യാസ് ഇൻഫ്രാസ്ട്രക്ചറർ എന്നിവയിൽ നിക്ഷേപം നടത്തുന്നുണ്ട്.

അദാനി ഗ്രൂപ്പിന് ഇതിനകം തന്നെ സംസ്ഥാനത്ത് ഗണ്യമായ സാന്നിധ്യമുണ്ടെന്നും. ഇത് ഒരു താപവൈദ്യുത നിലയം പ്രവർത്തിപ്പിക്കുകയും സോളാർ പാർക്ക് സ്ഥാപിക്കുകയും സംസ്ഥാനത്തെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് കൽക്കരി വിതരണം ചെയ്യുകയും ചെയ്യുന്നതായി ഗൗതം അദാനി പറഞ്ഞു.

10,000 മെഗാവാട്ട് പുനരുപയോഗ ഊർജ ഉൽപ്പാദന ശേഷി കൂട്ടാൻ അദാനി ഗ്രൂപ്പ് 50,000 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ ഇത് ക്രമേണ കമ്മീഷൻ ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ലോകത്തിലെ ഏറ്റവും വലിയ കാറ്റ്-സോളാർ ഹൈബ്രിഡ് പവർ പ്ലാന്റിന്റെ വാണിജ്യ പ്രവർത്തനം കമ്പനി ഒരാഴ്ച മുമ്പ് ആരംഭിച്ചിരുന്നു.

കൂടാതെ, അംബുജ സിമന്റ്‌സ്, എസിസി എന്നിവയെ ഏറ്റെടുത്തതിന് ശേഷം ഗ്രൂപ്പ് അതിന്റെ സിമന്റ് നിർമ്മാണ ശേഷി ഇരട്ടിയാക്കാൻ ഉദ്ദേശിക്കുന്നു. തങ്ങൾക്ക് ഇതിനകം മൂന്ന് സിമന്റ് പ്ലാന്റുകളും ചുണ്ണാമ്പുകല്ല് ഖനന ആസ്തികളും ഉണ്ടെങ്കിലും, തങ്ങളുടെ ശേഷി വിപുലീകരണത്തിന്റെ ഒരു പ്രധാന ഭാഗം രാജസ്ഥാനിൽ നടപ്പിലാകുമെന്നും. ഇതിനായി സംസ്ഥാനത്ത് 7,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയ്പൂർ വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ഗ്രൂപ്പാണ്. ഇതിന്റെ വിപുലീകരണത്തിനായി നിക്ഷേപം നടത്തുമെന്നും അദാനി പറഞ്ഞു. ഇതിന് പുറമെ രാജസ്ഥാനിൽ വ്യാവസായിക, വാണിജ്യ, ഗതാഗത, ഗാർഹിക ഉപഭോക്താക്കൾക്ക് ശുദ്ധമായ ഇന്ധന ലഭ്യത ത്വരിതപ്പെടുത്തുന്നതിന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകവും സിഎൻജിയും വിതരണം ചെയ്യുന്നതിനുള്ള ഒരു ശൃംഖലയും അദാനി വികസിപ്പിക്കും.

X
Top