Alt Image
സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ല

അദാനിയുടെ സാമ്രാജ്യം കടത്തിനു മുകളിലെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ വ്യവസായ സാമ്രാജ്യത്തിൽ കസേര വലിച്ചിട്ട് ഇരിക്കാൻ ശ്രമിക്കുന്ന ഗൗതം അദാനിക്ക് തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ ബിസിനസ്സുകൾ വലിയ കടത്തിലാണ് പടുതുയർത്തിയിരിക്കുന്നതെന്ന് റേറ്റിങ് ഏജൻസിയായ ഫിച്ച് വിലയിരുത്തി.

നിലവിലുള്ളതും, പുതിയതായി തുടങ്ങുന്നതുമായ ബിസിനസ്സുകളിൽ തീവ്രസ്വഭാവമുള്ള കടമെടുപ്പാണ് കമ്പനി നടത്തുന്നതെന്നാണ് വിലയിരുത്തിയത്.

ഇതിനിടെ അദാനി ഗ്രൂപ്പ് എൻഡിടിവിയുടെ 29 ശതമാനത്തിലധികം ഓഹരികൾ ഏറ്റെടുത്തു എന്ന് വാർത്ത പുറത്തു വന്നതോടെ ചില കമ്പനികളുടെ ഓഹരികൾ ഉയർന്നിട്ടുണ്ട്. ഈ വാർത്ത പുറത്തു വന്നതോടെ എൻഡിടിവിയുടെ ഓഹരികൾ 14 വർഷത്തെ ഉയർന്ന നിലവാരത്തിൽ അപ്പർ സർക്യൂട്ടിലാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികൻ എന്ന പദവിയിൽ അദാനി അവരോധിക്കപ്പെട്ടിട്ട് ഏതാനും നാളുകൾ മാത്രമാണായത്. അടുത്തിടെ ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തും അദ്ദേഹം സ്ഥാനം പിടിച്ചിരുന്നു.

മുകേഷ് അംബാനി അന്ന് 11ാം സ്ഥാനത്തായിരുന്നു ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ടെലികോം ലേലത്തിലേക്കും അദാനി ഗ്രൂപ്പ് കൈ വയ്ക്കാൻ ശ്രമിച്ചത് റിലയലൻസും, അദാനിയും തമ്മിൽ നേരിട്ടുള്ള വിപണി യുദ്ധത്തിലേക്ക് നയിക്കുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

വലിയ തോതിലുള്ള ബിസിനസ് വികസനമാണ് അദാനി ഗ്രൂപ്പ് കുറച്ചു നാളുകളായി നടത്തുന്നത്. ഇത് ക്രെഡിറ്റ് മെട്രിക്സ്, ക്യാഷ് ഫ്ലോ എന്നിവയിൽ സമ്മർദ്ദം ഉണ്ടാക്കുന്നു. ഏറ്റവും മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഈ അവസ്ഥ കടക്കെണിയിൽ പെടാനും, തിരിച്ചടവുകളിൽ വീഴ്ച വരുത്താനുമുള്ള സാഹചര്യം സൃഷ്ടിക്കും. ഗ്രൂപ്പിന്റെ കമ്പനികളിൽ പ്രൊമോട്ടർ ഓഹരികൾ കുറവാണ്. ബാലൻസ് ഷീറ്റിലെ കടമെടുപ്പിന്റെ തീവ്രത കുറച്ചു കാണിക്കാനാണിതെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ തോതിൽ ബിസിനസ് വോളിയവും വ്യാപ്തിയും വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് തീവ്രമായി ശ്രമിച്ചു വരികയാണ്. വിവിധ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ ഏറ്റെടുക്കലും, നിക്ഷേപവുമാണ് കമ്പനി നടത്തുന്നത്.

അദാനി പവർ പോലെയുള്ള ഓഹരികൾ ഇത്തരം വാർത്തകളുടെ അടിസ്ഥാനത്തിൽ വലിയ കുതിച്ചു കയറ്റം നടത്തിയിരുന്നു. തുറമുഖ ബിസിനസ്, കൽക്കരി ഖനനം, വിമാനത്താവളങ്ങൾ, ഡാറ്റ സെന്ററുകൾ, സിമന്റ്, ഹരിതോർജ്ജം എന്നീ മേഖലകളിലേക്കെല്ലാമാണ് ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നത്.

അദാനി ഗ്രൂപ്പ് 70 ബില്യൺ യുഎസ് ഡോളർ പുനരുപയോഗിക്കവാവുന്ന ഊർജ്ജമേഖലയിൽ നിക്ഷേപിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ബിസിനസ് രംഗത്ത് അദാനി വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയും, അദ്ദേഹത്തിന്റെ ഈ വർഷത്തെ അദ്ദേഹത്തിന്റെ ആസ്തിമൂല്യം 135 ‌ബില്യൺ യുഎസ് ഡോളറിലേക്ക് ഉയരുകയും ചെയ്തു.

അദാനി ഗ്രൂപ്പ് കൂടുതൽ കടമെടുപ്പ് നടത്തുന്നതിനാൽ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണെന്നും റിപ്പോർട്ട് പറയുന്നു.

X
Top