Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടിക: ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ഗൗതം അദാനി നാലാം സ്ഥാനത്ത്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ സമ്പന്നനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് അദാനി ബിൽ ഗേറ്റ്‌സിനെ വെട്ടിയത്. 104.6 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി. ഇത് മറികടന്ന ഗൗതം അദാനിയുടെ ആസ്തി 115.5 ബില്യൺ ഡോളറാണ്. 90 ബില്യൺ ഡോളറുമായി മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്.
2026-ഓടെ ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് വാർഷിക ധനസഹായം 50% വർദ്ധിപ്പിക്കാനുള്ള ഫൗണ്ടേഷന്റെ ശ്രമത്തിന്റെ ഭാഗമായി ഈ മാസം 20 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നതായി ബിൽ ഗേറ്റ്സ് തയ്യാറായി. ഇതോടെ സമ്പന്നരുടെ പട്ടികയിൽ നിന്നും ബിൽ ഗേറ്റ്സ് താഴേക്ക് പോയി. ഈ സമയം അദാനിയുടെ സമ്പത്ത് 112.9 ബില്യൺ ഡോളറായി വർധിച്ചു. പവർ, ഗ്രീൻ എനർജി, ഗ്യാസ്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗൗതം അദാനി നാലാം സ്ഥാനത്തേക്ക് ഉയർന്നു.
ഫെബ്രുവരിയിൽ, ശതകോടീശ്വരൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു. 90.1 ബില്യൺ ഡോളറായിരുന്നു അദാനിയുടെ അപ്പോഴത്തെ ആസ്തി. 1988-ൽ ആണ് അദാനി ഒരു ചരക്ക് കയറ്റുമതി സ്ഥാപനം ആരംഭിച്ചത്. ഫോർബ്സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 9.3 ബില്യൺ ഡോളർ ആസ്തിയുമായി 2008-ൽ ആണ് അദാനി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തന്റെ 60-ാം ജന്മദിനത്തോട് അനുബന്ധിച്ച് 7.7 ബില്യൺ ഡോളർ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകിയിരുന്നു.
ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമായ ഹൈഫ സ്വകാര്യവൽക്കരിക്കുന്നതിനുള്ള ടെൻഡർ അദാനി ഗാഡോട്ട് കൺസോർഷ്യം ഈ മാസം നേടിയിരുന്നു. ഇസ്രായേലിന്റെ മൂന്ന് പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഏറ്റവും വലുതാണ് ഹൈഫ തുറമുഖം. വരാനിരിക്കുന്ന 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാനും അദാനി ഗ്രൂപ് തയ്യാറായി കഴിഞ്ഞു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്‌ക്കൊപ്പം ആയിരിക്കും അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ മത്സരിക്കുക.

X
Top