Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഗൗതം സോളാര്‍ ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നു

കൊച്ചി: ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ പ്രമുഖരായ ഗൗതം സോളാര്‍, കര്‍ണാടകയിലെയും കേരളത്തിലെയും രണ്ട് അത്യാധുനിക വെയര്‍ഹൗസുകളില്‍ നിന്ന് ടോപ്‌കോണ്‍ സോളാര്‍ മൊഡ്യൂളുകള്‍ അവതരിപ്പിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെ ഒന്നിലധികം സാധ്യതയുള്ള കേന്ദ്രങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറാകുന്നു.

കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള സോളാര്‍ പാനലുകളുടെ കാര്യക്ഷമമായ വിതരണവും ലഭ്യതയും സുഗമമാക്കുന്നതിനാണ് രണ്ട് നൂതന വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നത്.

പ്രോജക്റ്റ് ഡവലപ്പര്‍മാര്‍, ഇപിസി കമ്പനികള്‍, മേഖലയിലെ സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍ എന്നിവര്‍ക്കായി പുതുതായി അവതരിപ്പിച്ച ടോപ്‌കോണ്‍ സോളാര്‍ മൊഡ്യൂളുകളിലേക്ക് വേഗത്തില്‍ പ്രവേശനം നല്‍കുന്നതിനാല്‍ ദക്ഷിണേന്ത്യയിലെ കമ്പനിയുടെ സംരംഭങ്ങള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.

ദക്ഷിണേന്ത്യന്‍ വിപണിയിലേക്കുള്ള ഞങ്ങളുടെ പ്രവേശനം ഞങ്ങളുടെ കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണെന്ന് ഗൗതം സോളാര്‍ സിഇഒ ശ്രീ ഗൗതം മോഹങ്ക പറഞ്ഞു.

X
Top