Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ലോക ശതകോടീശ്വരില്‍ രണ്ടാമനായി ഗൗതം അദാനി

ന്യൂഡല്‍ഹി: ഫോര്‍ബ്‌സ് ശതകോടീശ്വര പട്ടികയില്‍ രണ്ടാമനായിരിക്കയാണ് ഇന്ത്യന്‍ വ്യവസായിയും അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണുമായ ഗൗതം അദാനി. ആമസോണിന്റെ ജെഫ് ബെസോസിനേയാണ് അദ്ദേഹം മറികടന്നത്. അദാനിയുടെ ആസ്തി വെള്ളിയാഴ്ച 5.5 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 4% വര്‍ധിച്ച് 55.7 ബില്യണ്‍ ഡോളറാവുകയായിരുന്നു.

അദാനി എന്റര്‍പ്രൈസ്‌, അദാനി പോര്‍ട്ട്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ ബിഎസ്ഇയില്‍ റെക്കോര്‍ഡ് ഉയരം കൈവരിച്ചതോടെയാണ് ഇത്. 2022ല്‍ മാത്രം 70 ബില്യണ്‍ ഡോളറിലധികം സമ്പത്താണ് അദാനി സ്വന്തം പേരിലാക്കിയത്. ടെസ്ല സ്ഥാപന്‍ എലോണ്‍ മസ്‌ക്ക് മാത്രമാണ് സമ്പത്തിന്റെ കാര്യത്തില്‍ നിലവില്‍ അദാനിയ്ക്ക് മുന്‍പിലുള്ളത്.

ഫെബ്രുവരിയില്‍ മുകേഷ് അംബാനിയെ മറികടന്നായിരുന്നു തേരോട്ടം. പിന്നീട് ബില്‍ഗേറ്റ്‌സിനെ മറികടന്ന് ലോക ശതകോടീശ്വരപ്പട്ടകയില്‍ നാലാം സ്ഥാനത്തെത്തി. 60 കാരനായ ഗൗതം അദാനി അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ഏഷ്യയിലെ ഒന്നാമനുമാണ്.

അഹമ്മദാബാദ്, ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്, രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റര്‍, കല്‍ക്കരി ഉത്പാദകര്‍, വ്യാപാരികള്‍ എന്നീ പട്ടങ്ങള്‍ അലങ്കരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, ചരക്കുകള്‍, വൈദ്യുതി ഉല്‍പ്പാദനം, ട്രാന്‍സ്മിഷന്‍, റിയല്‍ എസ്‌റ്റേറ്റ് എന്നിവയിലാണ് നിക്ഷേപമത്രയും.ഈയിടെ സിമന്റ് രംഗത്തേയ്ക്കും കാലെടുത്തുവച്ചു.

സ്വിസ് ഭീമനായ ഹോള്‍സിമന്റിന്റെ രാജ്യത്തെ ബിസിനസ് 10.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതോടെയാണ് ഇത്.പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളില്‍ 70 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി നിര്‍മ്മാതാവാകാനും അദാനിയ്ക്ക്‌ സാധിക്കും.

X
Top