![](https://www.livenewage.com/wp-content/uploads/2023/02/GDP-e1677589427444.jpg)
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി(മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ച തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ കുറഞ്ഞു. 4.4 ശതമാനമാണ് രാജ്യം രേഖപ്പെടുത്തിയ ഡിസംബര്‍ പാദ ജിഡിപി വളര്‍ച്ച. മുന്‍ പാദത്തിലിത്(ജൂലൈ-സെപ്തംബര്‍) 6.3 ശതമാനമായിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ കുറഞ്ഞ ബെയ്‌സ് ആനുകൂല്യത്തില്‍ ജിഡിപി വളര്‍ച്ച 13.2 ശതമാനം രേഖപ്പെടുത്തിയിരുന്നു.4.4 ശതമാനത്തില്‍, ജിഡിപി വളര്‍ച്ച പ്രതീക്ഷയ്ക്കനുസൃതമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രതീക്ഷ 4.4 ശതമാനം വളര്‍ച്ചയായിരുന്നു.
സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. മൊത്ത മൂല്യവര്‍ധനവിന്റെ, അല്ലെങ്കില്‍ ജിവിഎയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍-ഡിസംബര്‍ വളര്‍ച്ച 4.6 ശതമാനമാണ്. ജൂലൈ- സെപ്തംബര്‍ പാദത്തിലെ ജിവിഎ (ഗ്രേസ് വാല്യു ആഡഡ്) 5.5 ശതമാനമായിരുന്നു.
ഉപഭോഗ വളര്‍ച്ച ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 2.1 ശതമാനമായി.ജൂലൈ-സെപ്തംബര്‍ പാദത്തിലെ ഉപഭോഗ വളര്‍ച്ച 8.8 ശതമാനം.മൂലധന രൂപീകരണ വളര്‍ച്ച ഒക്ടോബര്‍ -ഡിസംബര്‍ പാദത്തില്‍ 8.3 ശതമാനമായാണ് കുറഞ്ഞത്.
രണ്ടാം പാദത്തില്‍ ഇത് 9.7 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷര്‍ത്തില്‍ 7 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നോമിനല്‍ ജിഡിപി വളര്‍ച്ച 15.9 ശതമാനം.
ഏപ്രില്‍ -ജൂണ്‍ പാദത്തിലെ ജിഡിപി അനുമാനം 13.5 ശതമാനത്തില്‍ നിന്നും 13.2 ശതമാനമാക്കി കുറക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.