ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

റിപ്പോ നിരക്കില്‍ 35 ബേസിസ് പോയിന്റ് വര്‍ധന വരുത്തി ആര്‍ബിഐ; ജിഡിപി അനുമാനം 6.8 ശതമാനമാക്കി കുറച്ചു

ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്കനുസൃതമായി റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായി. ഇതോടെ റിപ്പോ 6.25 ശതമാനമായി. വാണിജ്യബാങ്കുകള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളിന്മേല്‍ കേന്ദ്രബാങ്ക് ചുമത്തുന്ന നിരക്കാണ് റിപ്പോ.

കൂടാതെ, സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കും 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് യഥാക്രമം 6 ശതമാനവും 6.5 ശതമാനവും ആക്കിയിട്ടുണ്ട്. വളര്‍ച്ച ഉറപ്പാക്കുന്ന പണനയം 4-2 ഭൂരിപക്ഷത്തിനാണ് എംപിസി പാസ്സാക്കിയത്. 2023 സാമ്പത്തികവര്‍ഷത്തില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 6.7% ത്തില്‍ തുടരും.

2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ അനുമാനം 7 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറയ്ക്കാനും കേന്ദ്രബാങ്ക് തയ്യാറായി. ഉപഭോക്തൃ ആത്മവിശ്വാസം മെച്ചപ്പെട്ടതായി ആര്‍ബിഐ സര്‍വേകള്‍ കാണിക്കുന്നു. മാനുഫാക്ചറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ ശുഭാപ്തി വിശ്വാസത്തിലാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി ലൈവ്: ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ എംപിസി പ്രഖ്യാപനങ്ങളുടെ സംഗ്രഹം

  • റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.25 ശതമാനമാക്കി
  • അടുത്ത 12 മാസത്തിനുള്ളില്‍ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
  • 2023ലെ ജിഡിപി വളര്‍ച്ചാ അനുമാനം 7 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറച്ചു.
  • 2023 സാമ്പത്തിക വര്‍ഷത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പ അനുമാനം 6.7 ശതമാനത്തില്‍ നിലനിര്‍ത്തി.

X
Top