ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അപ്രതീക്ഷിത ജിഡിപി മുന്നേറ്റം; നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ മുതിര്‍ന്നേക്കില്ല

ന്യൂഡല്‍ഹി: ജനുവരി-മാര്‍ച്ച് മാസങ്ങളിലെ ജിഡിപി വളര്‍ച്ച പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള വീണ്ടെടുക്കലിനെ സൂചിപ്പിക്കുന്നു. ഇത് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പ്രേരിപ്പിക്കും. അതേസമയം, ഭൂതകാലം, ഭാവി പ്രകടനത്തിന്റെ സൂചകമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 6.1 ശതമാനം വളര്‍ച്ചയാണ് കുറിച്ചത്. മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7.2 ശതമാനമായി പരിഷ്‌കരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.

”ജിഡിപി ഡാറ്റ റിസര്‍വ് ബാങ്ക് കാഴ്ചപ്പാടിന് അനുസൃതമാണ്. രണ്ടാം പാദത്തിലെ പണപ്പെരുപ്പം പ്രവചനത്തേക്കാള്‍ 60 ബിപിഎസ് കുറവാണെന്നും കണ്ടെത്തി. ഇതോടെ തുടര്‍ച്ചയായ രണ്ടാമത്തെ തവണയും ആര്‍ബിഐ നിരക്ക് വര്‍ദ്ധനയ്ക്ക് മുതിരില്ല, ” നൊമുറ ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സോണാല്‍ വര്‍മ്മ പറഞ്ഞു. മാത്രമല്ല, ഒക്ടോബര്‍ മുതല്‍ 75 ബിപിഎസ് സഞ്ചിത നിരക്ക് കുറയ്ക്കലും വര്‍മ്മ പ്രതീക്ഷിക്കുന്നു.

അതേസമയം വളര്‍ച്ച വിശാലമല്ല. സര്‍ക്കാര്‍ ചെലവുകളാണ് (ഉപഭോഗവും നിക്ഷേപവും) ഇപ്പോഴും പ്രാഥമിക വളര്‍ച്ചാ ചാലകശക്തി. അതേസമയം സ്വകാര്യ ഉപഭോഗം മന്ദഗതിയിലാണ്.

മാത്രമല്ല, ആഭ്യന്തര ഡിമാന്‍ഡ് ദുര്‍ബലമാകുകയും ആഗോള മാന്ദ്യം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച മന്ദഗതിയിലാകും. നിരക്ക് വര്‍ദ്ധന ചര്‍ച്ച ചെയ്യാനായി ജൂണ്‍ 6-8 തീയതികളിലാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്.

X
Top