Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ജിഇ റിന്യൂവബിൾ എനർജിക്ക് കാറ്റാടി യന്ത്രങ്ങളുടെ വിതരണത്തിനുള്ള ഓർഡർ ലഭിച്ചു

മുംബൈ: തമിഴ്‌നാട്ടിലും മധ്യപ്രദേശിലും ഉടനീളമുള്ള 218.70 മെഗാവാട്ട് (MW) കാറ്റാടി വൈദ്യുതി പദ്ധതികൾക്കായി ഓൺഷോർ വിൻഡ് ടർബൈനുകളുടെ വിതരണം, സ്ഥാപിക്കൽ, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായി കോണ്ടിനം ഗ്രീൻ എനർജിയിൽ നിന്ന് ഓർഡർ ലഭിച്ചതായി ജിഇ റിന്യൂവബിൾ എനർജി അറിയിച്ചു.

ഓർഡർ പ്രകാരം കമ്പനി അവരുടെ 2.7-132 ഓൺഷോർ വിൻഡ് ടർബൈനുകളുടെ 81 യൂണിറ്റുകൾ വിതരണം ചെയ്യും. കോണ്ടിനെം ഗ്രീൻ എനർജിയുടെ അനുബന്ധ സ്ഥാപനങ്ങളായ കോണ്ടിനം എംപി വിൻഡ്‌ഫാം ഡെവലപ്‌മെന്റ്, ദളവായ്പുരം റിന്യൂവബിൾസ് എന്നിവർക്കാണ് ഇവ വിതരണം ചെയ്യുന്നതെന്ന് ജിഇ റിന്യൂവബിൾ എനർജി പ്രസ്താവനയിൽ പറഞ്ഞു.

ഗുജറാത്തിലെ കോണ്ടിനത്തിന്റെ 148. 5 മെഗാവാട്ട് മൊർജാർ, 99.9 മെഗാവാട്ട് രാജ്‌കോട്ട് കാറ്റാടിപ്പാടങ്ങൾ എന്നിവയ്ക്കായി ടർബൈനുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ ജിഇ കഴിഞ്ഞ വർഷം ഒപ്പുവച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ ഗ്രീൻ എനർജി സപ്ലൈ സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന മുൻനിര കമ്പനിയാണ് കോണ്ടിനം.

X
Top