ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ലോകബാങ്കിൻ്റെ ആദ്യ വനിതാ ഡയറക്ടറായി ഇന്ത്യയിൽ ജനിച്ച ഗീത ബത്ര

ഗീത ബത്ര ലോകബാങ്ക് ഗ്ലോബൽ എൻവയോൺമെൻ്റ് ഫെസിലിറ്റിയുടെ ഇൻഡിപെൻഡന്‍റ് ഇവാലുവേഷൻ ഓഫീസ് ( ഐഇഒ) ഡയറക്ടറായി നിയമിതയായി.

പ്രശസ്ത ഇന്ത്യൻ സാമ്പത്തിക വിദഗ്ധയായ ഗീത ബത്രയെ ലോകബാങ്ക് ഗ്ലോബൽ എൻവയോൺമെൻ്റ് ഫെസിലിറ്റിയുടെ (ജിഇഎഫ്) ഇൻഡിപെൻഡൻ്റ് ഇവാലുവേഷൻ ഓഫീസിൻ്റെ (ഐഇഒ) ഡയറക്ടറായി നിയമിച്ചു.

ഈ അഭിമാനകരമായ പദവി ഏറ്റെടുക്കുന്ന ആദ്യ വനിതയാണ് 57 വയസ്സുകാരിയായ ബത്ര.

ഈ നിയമനത്തിന് മുമ്പ്, ബത്ര ജി ഇ ഫ് ൻ്റെ ഐഇഒ യിൽ ചീഫ് ഇവാലുവേറ്ററും മൂല്യനിർണ്ണയത്തിനുള്ള ഡെപ്യൂട്ടി ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു.

ഫെബ്രുവരി 9 ന് വാഷിംഗ്ടണിൽ ചേർന്ന 66-ാമത് ജി ഇ ഫ് കൗൺസിൽ യോഗത്തിലെ ഏകകണ്ഠമായ ശുപാർശയുടെ ഫലമാണ് ഡയറക്ടർ സ്ഥാനത്തേക്കുള്ള ബത്രയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞയാഴ്ച നടത്തിയ പ്രഖ്യാപനം വ്യാപകമായ പ്രശംസ നേടി,ബത്രയുടെ നേതൃത്വപരമായ കഴിവുകൾക്കും അന്താരാഷ്ട്ര സമൂഹത്തിൻ്റെ പിന്തുണയും എടുത്തുകാണിക്കപ്പെട്ടു.

ബത്രയുടെ നിയമനം ഒരു വ്യക്തിഗത നേട്ടത്തിനു പുറമെ, അഭിമാനത്തിൻ്റെ നിമിഷം കൂടിയാണ്.

ആഗോള സ്ഥാപനങ്ങൾക്കുള്ളിലെ നേതൃസ്ഥാനത്ത് സ്ത്രീകളുടെ പങ്കിൻ്റെ വർദ്ധിച്ചു വരുന്ന അംഗീകാരത്തെ ഇത് അടിവരയിടുന്നു.

X
Top