
ബെംഗളൂരു: കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നുള്ള ആഭരണ കയറ്റുമതി 10.70 ശതമാനം ഇടിഞ്ഞ് 22,693.41 കോടി രൂപയായെന്ന് ജെം ആന്‍ഡ് ജുവലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജി.ജെ.ഇ.പി.സി) വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മേയില്‍ കയറ്റുമതി 25,412.66 കോടി രൂപയായിരുന്നു.
സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി മേയില്‍ 7.29 ശതമാനം വര്‍ധിച്ച് 5,705.32 കോടി രൂപയായി. മുന്‍വര്‍ഷം മേയില്‍ ഇത് 5,317.71 കോടി രൂപയായിരുന്നു.
അതേസമയം, പോളിഷ് ചെയ്ത വജ്രത്തിന്റെ കയറ്റുമതി മുന്‍ വര്‍ഷത്തെ 16,156.04 കോടിയില്‍ നിന്ന് 12.17 ശതമാനം ഇടിഞ്ഞ് 14,190.28 കോടി രൂപയായി.
പോളിഷ് ചെയ്ത ലാബ് ഗ്രോണ്‍ വജ്രത്തിന്റെ കയറ്റുമതി ഏപ്രില്‍-മേയ് കാലയളവില്‍ 20.57 ശതമാനം ഇടിഞ്ഞ് 1,985.83 കോടി രൂപയായി.
2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു മാസക്കാലയളവില്‍ കയറ്റുമതി 2,499.95 കോടി രൂപയായിരുന്നു.
വെള്ളി ആഭരണങ്ങളുടെ കയറ്റുമതിയില്‍ ഏപ്രില്‍-മേയ് മാസത്തില്‍ 68.54 ശതമാനം ഇടിവുണ്ടായി.
മുന്‍ സാമ്പത്തിക വര്‍ഷം സമാനകാലയളവിലെ 3,78.88 കോടി രൂപയില്‍ 1,173.25 കോടി രൂപയായി.