2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഒരു ആഗോള നിര്‍മാണ കേന്ദ്രമായി മാറുന്നതായി ഗോയല്‍ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം നമ്പർ വൺഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി നിലനിര്‍ത്തി എസ് ആന്റ് പിനവംബറില്‍ പണപ്പെരുപ്പം കുറയുമെന്ന് റിപ്പോര്‍ട്ട്

ജെമ്മോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഐപിഒ ഡിസംബര്‍ 13 മുതല്‍

ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഡിസംബര്‍ 13ന്‌ തുടങ്ങും.

4225 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. ഡിസംബര്‍ 17 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. 397-417 രൂപയാണ്‌ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്‌. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

1475 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2750 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കുന്നത്‌.

കഴിഞ്ഞ ഓഗസ്റ്റിലാണ്‌ ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഐപിഒ പേപ്പറുകള്‍ സെബിയ്‌ക്ക്‌ സമര്‍പ്പിച്ചത്‌. നവംബറില്‍ പബ്ലിക്‌ ഇഷ്യുവിനുള്ള അനുമതി ലഭിച്ചു.

വജ്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും കല്ലുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കേഷന്‍ സംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്‌ ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട്.

ഐജിഐ ബെല്‍ജിയം ഗ്രൂപ്പും ഐജിഐ നെതര്‍ലാന്റ്‌സ്‌ ഗ്രൂപ്പും ഏറ്റെടുക്കുന്നതിനുള്ള പണം നല്‍കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും.

ആഗോള വിപണിയിലെ പ്രമുഖ സര്‍ട്ടിഫിയര്‍ ആയ ഐജിഐ ഗ്രൂപ്പിന്റെ ഭാഗമാണ്‌ ഐജിഐ ഇന്ത്യ.

X
Top