ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എഎസ്ജിയിൽ 1,500 കോടി രൂപ നിക്ഷേപിച്ച് ജനറൽ അറ്റ്ലാന്റിക്കും, കേദാര ക്യാപിറ്റലും

ഡൽഹി: എഎസ്ജി ഹോസ്പിറ്റൽസിൽ 1,500 കോടി രൂപ നിക്ഷേപിച്ച് ജനറൽ അറ്റ്ലാന്റിക്കും, കേദാര ക്യാപിറ്റലും. ഇന്ത്യയിലെ നേത്ര പരിചരണത്തിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി ഡീലുകളിലൊന്നാണ് ഇത്. ഈ നിക്ഷേപത്തിന്റെ ഭാഗമായി ജനറൽ അറ്റ്ലാന്റിക്കും കേദാര ക്യാപിറ്റലും ചേർന്ന് എഎസ്ജി ഹോസ്പിറ്റൽസിന്റെ 46 ശതമാനം ഓഹരികൾ ഏറ്റെടുക്കും. ഇതിൽ പ്രാഥമികവും ദ്വിതീയവുമായ ഇടപാടുകൾ ഉൾപ്പെടുന്നു. കൂടാതെ ഈ രണ്ട് പിഇ സ്ഥാപനങ്ങളും എഎസ്ജിയിലെ നിലവിലുള്ള പ്രവർത്തന കേന്ദ്രീകൃത ആരോഗ്യ സംരക്ഷണ നിക്ഷേപക ഫൗണ്ടേഷൻ ഹോൾഡിംഗ്സിൽ ചേരും.

2017ൽ കമ്പനിയിൽ നിക്ഷേപം നടത്തിയ ഇൻവെസ്റ്റ്‌കോർപ്പിന് പുറത്തുകടക്കാൻ ഈ കരാർ വഴിയൊരുക്കുമെന്നും, കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്ക് ഇത് ധനസഹായം നൽകുമെന്നും എഎസ്ജി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ എഎസ്ജി അതിന്റെ ആശുപത്രികളുടെ എണ്ണം ഇരട്ടിയാക്കിയിരുന്നു. എഎസ്ജിക്ക് ലോകമെമ്പാടുമായി 50-ലധികം സ്പെഷ്യാലിറ്റി നേത്ര ആശുപത്രികളുണ്ട്. അടുത്ത 36 മാസത്തിനുള്ളിൽ 200ലധികം ആശുപത്രികളുടെ ശൃംഖല സ്ഥാപിക്കാനാണ് എഎസ്ജി പദ്ധതിയിടുന്നത്.

ദക്ഷിണേന്ത്യയിലെ ശക്തമായ സാന്നിധ്യമായ വാസൻ ഐ കെയർ ഏറ്റെടുക്കാനുള്ള പാപ്പരത്വ കോടതിയുടെ അനുമതിക്കായി എഎസ്ജി കാത്തിരിക്കുകയാണ്. കടക്കെണിയിലായ വാസൻ ഐ കെയറിനെ പാപ്പരത്ത നിയമപ്രകാരം ഏറ്റെടുക്കാനുള്ള എഎസ്ജിയുടെ 520 കോടി രൂപയുടെ നിർദ്ദേശത്തിന് വാസൻ ഐ കെയറിന്റെ വായ്പക്കാർ അംഗീകാരം നൽകിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിൽ നേത്രരോഗ വിദഗ്ധരായ അരുൺ സിംഗ്വിയും, ശിൽപി ഗാംഗും ചേർന്നാണ് എഎസ്ജി സ്ഥാപിച്ചത്.

X
Top