പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ജനറല്‍ മോട്ടോഴ്‌സിന്റെ മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാന്റ് സ്വന്തമാക്കി ഹ്യുണ്ടായി മോട്ടോഴ്‌സ്

മേരിക്കന് വാഹന നിര്മാതാക്കളായിരുന്നു ജനറല് മോട്ടോഴ്സ് 2017-ലാണ് ഇന്ത്യന് വിപണിയില് നിന്ന് പിന്വാങ്ങുന്നത്. ഇന്ത്യയോട് വിടപറഞ്ഞ് ഏഴ് വര്ഷങ്ങള്ക്കിപ്പുറം ജനറല് മോട്ടോഴ്സിന്റെ മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാന്റ് ഹ്യുണ്ടായി മോട്ടോഴ്സ് സ്വന്തമാക്കിയിരിക്കുകയാണ്.

ഈ ഏറ്റെടുക്കലും തുടര്ന്നുള്ള പ്രവര്ത്തനങ്ങള്ക്കുമായി 6000 കോടി രൂപയുടെ നിക്ഷേപമാണ് ഹ്യുണ്ടായി മഹാരാഷ്ട്രയില് നടത്തുന്നതെന്നാണ് റിപ്പോര്ട്ടുകള് സൂചിപിക്കുന്നത്.

പ്ലാന്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളും സര്ക്കാര് മേഖലയിലേയും കമ്പനിയുടെ പങ്കാളികളുടെയും അനുമതികള് നേടി കഴിഞ്ഞ ദിവസമാണ് ഏറ്റെടുക്കല് നടപടി പൂര്ത്തിയായതെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.

ജനുവരി 18-ാം തീയതിയാണ് ഹ്യുണ്ടായി അധികൃതരും മഹാരാഷ്ട്ര സര്ക്കാര് പ്രതിനിധികളും ഇത് സംബന്ധിച്ച കരാറില് ഒപ്പുവെച്ചത്. ഹ്യുണ്ടായി മഹാരാഷ്ട്രയില് നിക്ഷേപം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുമ്പ് മന്ത്രി വെളിപ്പെടുത്തിയിരുന്നു.

നിലവില് തമിഴ്നാട്ടില് മാത്രമാണ് ഹ്യുണ്ടായിക്ക് വാഹന നിര്മാണശാലയുള്ളത്. പ്രതിവര്ഷം 1,30,000 യൂണിറ്റാണ് ഉത്പാദനക്ഷമത. 2-25-ഓടെ ആയിരിക്കും തലേഗാവിലെ പ്ലാന്റില് വാഹനങ്ങളുടെ നിര്മാണം ആരംഭിക്കുകയെന്നാണ് റിപ്പോര്ട്ടുകള്.

വാഹനങ്ങളുടെ നിര്മാണം വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഏറ്റെടുക്കലിലേക്ക് കടന്നിരിക്കുന്നതെന്നാണ് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഈ പ്ലാന്റിലെ സൗകര്യ വികസനത്തിനായി വീണ്ടും നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

തലേഗാവില് ഹ്യുണ്ടായ് മോട്ടോര് ഇന്ത്യ നിക്ഷേപം നടത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഹ്യുണ്ടായ് മോട്ടോര് ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായ കിം ഉന്സു, എക്സിക്യുട്ടീവ് ഡയറക്ടര് ജെ.ഡബ്ല്യു. റിയു, എച്ച്.എം.ഐ.യിലെ മുതിര്ന്ന ഉദ്യോഗസ്ഥര് എന്നിവരെ കാണാന് കഴിഞ്ഞതില് അതിയായ സന്തോഷമുണ്ട്.

പുണെയിലെ തലേഗാവില് ഹ്യുണ്ടായ് മോട്ടോര് ഇന്ത്യ നിക്ഷേപം നടത്തുമെന്ന് അറിയിച്ചെന്നും ഫഡ്നവിസ് എക്സില് കുറിച്ചിരുന്നു.

പുണെയിലെ നിക്ഷേപത്തിന് പുറമെ, തമിഴ്നാട്ടിലും പുതിയ നിക്ഷേപം നടത്താനുള്ള സന്നദ്ധത ഹ്യുണ്ടായി അറിയിച്ചിരുന്നതായി റിപ്പോര്ട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അവാസനിച്ച തമിഴ്നാട് ഗ്ലോബല് ഇന്വസ്റ്റേഴ്സ് മീറ്റ് 2024-ല് ആണ് സംസ്ഥാനത്ത് ഹ്യുണ്ടായി 6180 കോടി രൂപയുടെ നിക്ഷേപം നടത്താുമെന്ന് ഉറപ്പുനല്കിയത്.

ഹൈഡ്രൈജന് റിസോഴ്സസ് സെന്റര് ഉള്പ്പെടെയുള്ളവ ആരംഭിക്കുന്നതിനായാണ് ഹ്യുണ്ടായിയുടെ പുതിയ നിക്ഷേപം.

കഴിഞ്ഞ 27 വര്ഷത്തോളമായ തമിഴ്നാട്ടിലെ സ്ഥിരനിക്ഷേപമുള്ള കമ്പനിയാണ് ഹ്യുണ്ടായി. വലിയ പിന്തുണയാണ് തമിഴ്നാട് സര്ക്കാരിന്റെ ഭാഗത്ത് നിന്നും കമ്പനിക്ക് ലഭിച്ചിട്ടുള്ളത്.

ഒരു നിക്ഷേപത്തിനപ്പുറം സുസ്ഥിരമായ ഗതാഗത സംവിധാനം ഒരുക്കുന്നതിനായി ഹൈഡ്രജന് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് കാണുന്നത്.

ഇത് സംസ്ഥാനത്തിന്റെ സാമ്പത്തക മേഖലയ്ക്കും നേട്ടമാകുമെന്നാണ് ഹ്യുണ്ടായി മേധാവി അഭിപ്രായപ്പെട്ടത്.

X
Top