ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

153 കോടിയുടെ ഓർഡറുകൾ സ്വന്തമാക്കി ജെൻസോൾ എൻജിനീയറിങ്

ഡൽഹി: 153.16 കോടി രൂപ മൂല്യമുള്ള പുതിയ ഓർഡറുകൾ നേടിയതായി അറിയിച്ച് ജെൻസോൾ എഞ്ചിനീയറിംഗ്. 58.8 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പദ്ധതികൾ നിർമ്മിക്കുന്നതിനാണ് കമ്പനിക്ക് ഓർഡർ ലഭിച്ചത്.

ജമ്മു കശ്മീർ, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിൽ ഏകദേശം 58.8 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പദ്ധതികൾ വികസപ്പിക്കുന്നതിനായി ഉപഭോക്താക്കളിൽ നിന്ന് ഓർഡറുകൾ ലഭിച്ചതായി റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.. ജെൻസോൾ അടുത്തിടെ സ്വന്തമാക്കിയ ഏഴ് ഓർഡറുകളിൽ അഞ്ചെണ്ണം ഫുൾ ടേൺ-കീ ഇപിസി (എഞ്ചിനീയറിംഗ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ) മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

അതുപോലെ, ഈ ഏഴ് പ്രോജെക്ടുകളിൽ നാലെണ്ണം ഭൂമിയിൽ സ്ഥാപിക്കുമ്പോൾ, മറ്റ് മൂന്നെണ്ണം ക്ലയന്റുകളുടെ ഫാക്ടറികളുടെ മേൽക്കൂരയിലാണ് സ്ഥാപിക്കുന്നത്. 2012-ൽ രൂപീകരിച്ച ഇപിസി, സോളാർ അഡൈ്വസറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ജെൻസോൾ എഞ്ചിനീയറിംഗ്. കൂടാതെ ഇത് ജെൻസോൾ ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ ഭാഗമാണ്.

X
Top