കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

ജര്‍മന്‍ ഐ.ഐ പരിശീലന കേന്ദ്രം കൊച്ചിയില്‍ തുറക്കുന്നു

ഇന്ത്യയിലെ ആദ്യത്തെ എ.ഐ സ്‌കൂളായ വേദിക് എ.ഐ സ്‌കൂളുമായി ചേര്‍ന്ന് ഐ.ഐ.സി.ടി ജര്‍മ്മനിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിക്കുന്നത്

കൊച്ചി: ജര്‍മ്മനിയില്‍ നിന്നുള്ള ഐ.ഒ.ടി കമ്മ്യൂണിക്കേഷന്‍, എംബഡഡ് എ.ഐ ടെക്‌നോളജി കമ്പനിയായ ഐ.ഐ.സി.ടി ജിഎംബിഎച്ചും ഇന്ത്യയിലെ ആദ്യത്തെ എ.ഐ സ്‌കൂളായ വേദിക് എ.ഐ സ്‌കൂളും സംയുക്തമായി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി കൊച്ചിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിക്കുന്നു. 5ജി ഐ.ഒ.ടി, എംബഡഡ് എ.ഐ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ആന്റ്് റോബോട്ടിക്‌സ് എന്നീ വിഷയങ്ങളില്‍ മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും ജര്‍മ്മനിയിലുമായി ജോലി നേടുന്നതിനുള്ള അവസരം ഒരുക്കുകയുമാണ് കൊച്ചിയില്‍ ആരംഭിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ലക്ഷ്യമെന്ന് ജര്‍മ്മനി ഐഐസിടി ജിഎംബിഎച്ച് ടെക്‌നിക്കല്‍ ഡയറക്ടര്‍ ഫാബിയന്‍ സെവെയ്ജാ, സീനിയര്‍ സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്റ്റ് ഡൊമിനിക് വെല്‍റ്റ്, ഡയക്ടര്‍ ജൂബിന്‍ സെബാസ്റ്റ്യന്‍, വേദിക് എ ഐ സ്‌കൂള്‍ ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ അക്കാദമിക് ഡയറക്ടര്‍ ബിനി തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 5ജി, ഐഒടി, എംബഡഡ് എഐ മേഖലയിലെ വിദഗ്ധര്‍ ജര്‍മ്മനിയില്‍ നിന്നും നേരിട്ടുവന്ന് നല്‍കുന്ന പരിശീലനം ഈ മേഖലയില്‍ പ്രൊഫഷണലുകളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാകും.ആത്യാധുനിക ലാബുകളുടെയും ആഗോളതലത്തില്‍ അംഗീകാരമുള്ള അധ്യാപകരുടെയും നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നേടുന്നതിനുള്ള അവസരമാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഒരുക്കുന്നത്. വിപ്ലവകരമായ മാറ്റങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 5ജി ഐഒടി, എംബഡഡ് എഐ സാങ്കേതികവിദ്യ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. പ്രായോഗിക പരിശീലനം, ഇന്‍ഡസ്ട്രി ട്രെയിനിംഗ് എന്നിവയിലൂടെ സാങ്കേതികരംഗത്തെ മാറ്റങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇത് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. ഇന്ത്യയിലും ജര്‍മ്മനിയിലും ഇന്റേണ്‍ഷിപ് ചെയ്യുന്നതിനുള്ള സൗകര്യത്തോടൊപ്പം, 5ജി ഐഒടി, എംബഡഡ് എഐ ലാബില്‍ ഹാന്‍ഡ്‌സ് ഓണ്‍ എക്‌സ്പീരിയന്‍സും പ്രൊജക്ടും ഈ കോഴ്‌സിന്റെ ഭാഗമായി നല്‍കപ്പെടുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.വിദ്യാര്‍ത്ഥികള്‍ക്കു പുറമേ വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും കോഴ്‌സില്‍ ചേരാന്‍ സാധിക്കുന്ന വിധത്തില്‍ ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ ആയിട്ടാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ക്ലാസുകള്‍ മെയ് ഒന്നു മുതല്‍ ആരംഭിക്കും. കോഴ്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനുമായി +91 88480 03091എന്ന നമ്പറില്‍ വിളിക്കുകയോ www.vedhikaischools.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം.

X
Top