ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിലാക്കി ജർമനയിലെ മാന്ദ്യ ഭീതി

  • അതിജീവനത്തിനുള്ള സർക്കാർ പാക്കേജുകളിൽ പ്രതീക്ഷ

മാന്ദ്യ സൂചനകൾ കണ്ടുതുടങ്ങിയ ജർമ്മനിയിൽ അവശ്യസാധനങ്ങൾക്കായി കൂടുതൽ പണം മുടക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ വർധന വന്നിട്ടുണ്ട്. അതിൽ പാൽ മുതൽ മത്സ്യം വരെ ഉൾപ്പെടുന്നു.

ജർമ്മനിയിൽ, മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വരുമാനം നേടുന്നതിന് ആഴ്ചയിൽ 20 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാൻ അവസരമുണ്ട്.
എന്നാൽ ഇത്തരം തൊഴിൽ അവസരങ്ങളിൽ കുറവ് വന്നു.

ജോലി നിയന്ത്രണങ്ങൾക്കൊപ്പം ജീവിതച്ചെലവും വർധിച്ചതോടെ വിദ്യാർത്ഥികൾ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങി.

എങ്കിലും ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും ജോലിയും ഉറപ്പാക്കാൻ കഴിയുന്നു എന്നത് ആശ്വാസകരം.

“മാന്ദ്യം കാരണം ജോലികളും ഇന്റേൺഷിപ്പുകളും നേടുന്നതിൽ ഞങ്ങൾ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ല. ഇവിടെ ജോലിക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്” – ഒരു വിഭാഗം വിദ്യാർത്ഥികൾ പറയുന്നു.

ട്യൂഷൻ ഫീസ് ഇല്ലാത്തതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ചെലവുകൾ പ്രാദേശിക വിദ്യാർത്ഥികളുടേതിന് സമാനമാണ്.

അതൊരു വലിയ ആശ്വാസമാണ്. എന്നാൽ ജർമനിയിലെ യാത്രാ ചെലവുകൾ, താമസം, ഭക്ഷണം, ദൈനംദിന ചെലവുകൾ, നാട്ടിലേക്കുള്ള വിമാന കൂലി എന്നിവയിലെല്ലാം വർധന ഉണ്ടായിരിക്കുന്നു.
സർവ്വകലാശാലയിലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ പോലും മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങൾ ദൃശ്യമായി തുടങ്ങി.

പ്രോജക്ടുകളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന് കോളേജുകൾ സ്പോൺസർമാരെ വളരെയധികം ആശ്രയിച്ചിരുന്നു. കുറച്ച് മാസങ്ങളായി ആ പിന്തുണ കിട്ടുന്നില്ല. ചില സ്പോൺസർമാർക്ക് അത് താങ്ങാൻ കഴിയാത്തതിനാണ് കാരണം.

ജർമ്മനിയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ആകെ എണ്ണം 440,564 ആണ്.
ഇതിൽ 3,14,943 അന്തർദ്ദേശീയ വിദ്യാർത്ഥികളും 91,126 ജർമനിയിൽ പൗരത്വമുള്ള വിദേശ വിദ്യാർത്ഥികളുമാണ്.

2015 മുതൽ 2022 വരെ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശനം 29.4% വർദ്ധിച്ചു. ചൈനയാണ് ജർമനിയിലേക്ക് ഏറ്റവും അധികം വിദ്യാർത്ഥികളെ അയക്കുന്നത്. 40,055 ചൈനീസ് വിദ്യാർത്ഥികൾ ജർമനിയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നു.

തൊട്ടുപിന്നിൽ ഇന്ത്യയാണ്. 33,753 ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ ജർമനിയിലുണ്ട്.

X
Top