2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി വളർന്ന് ജർമനി

ഭ്യന്തര ഡിമാന്റില് രണ്ടാം പാദത്തിലും കുത്തനെ ഇടിവ് നേരിട്ടതോടെ ജപ്പാന്റെ സമ്പദ്വ്യവസ്ഥ അപ്രതീക്ഷിതമായി മാന്ദ്യത്തിലായി. ഇതോടെ ജപ്പാനെ മറികടന്ന ജര്മനി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി.

ചൈനയുടെ സമ്പദ്ഘടന കുതിച്ചപ്പോള് 2010ലാണ് രണ്ടാം സ്ഥാനത്തുനിന്ന് ജപ്പാന് മൂന്നിലേയ്ക്കെത്തിയത്. പുതിയ കണക്കുകള് പ്രകാരം 2023ല് ജപ്പാന്റെ സമ്പദ്വ്യവസ്ഥ 4.2 ട്രില്യണ് ഡോളറാണ്. ജര്മനിയുടേതാകട്ടെ 4.4 ട്രില്യണ് ഡോളറാണെന്നും സാമ്പത്തിക വിദഗ്ധന് നീല് ന്യൂമാന് നിരീക്ഷിക്കുന്നു.

ജപ്പാന്റെ പിന്മാറ്റത്തിന് കാരണം യുഎസ് ഡോളറിനെതിരെ യെന് 9 ശതമാനം ഇടിവ് നേരിട്ടതാണെന്ന് ഐഎംഎഫിന്റെ ഉപാധ്യക്ഷ ഗീത ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.

അതേസമയം, യെന് നേരിട്ട ഇടിവ് വന്കിട കമ്പനികളുടെ ഓഹരി വിലയില് മുന്നേറ്റത്തിന് വഴിവെക്കുകയും ചെയ്തു. പ്രധാന കയറ്റുമതി ഉത്പന്നങ്ങളായ കാറ് ഉള്പ്പടെയുള്ളവയ്ക്ക് വിദേശ വിപണിയില് വില കുറയാനിടയാക്കിയതാണ് പ്രധാനകാരണം.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജപ്പാന്റെ കേന്ദ്ര ബാങ്ക് വായ്പാ ചെലവ് വര്ധിപ്പിക്കാനുള്ള തീരുമാനം മാറ്റിവെച്ചേക്കും. നിക്ഷേപവും ചെലവഴിക്കലും വര്ധിപ്പിക്കാനായി ബാങ്ക് ഓഫ് ജപ്പാന് 2016ല് നെഗറ്റീവ് പലിശ നിരക്ക് കൊണ്ടുവന്നിരുന്നു.

അതുപക്ഷേ, ആഗോള നിക്ഷേപകരെ ആകര്ഷിച്ചില്ലെന്നുമാത്രമല്ല, യെന്നിന്റെ മൂല്യം താഴാനും ഇടയാക്കി.

ഒക്ടോബര്-ഡിസംബര് പാദത്തിലെ കണക്കനുസരിച്ച് ജപ്പാന്റെ സമ്പദ്വ്യവസ്ഥ 0.4% ശതമാനം വാര്ഷിക നിരക്കില് ചുരുങ്ങി. ക്യാബിനറ്റ് ഓഫീസ് ഡാറ്റ പ്രകാരം യഥാര്ഥ ജിഡിബി മുന്വര്ഷത്തേക്കാള് 1.9 ശതമാനം വളര്ന്നു.

ഒരു രാജ്യത്തിന്റെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ അളവുകോലാണ് മൊത്തം ആഭ്യന്തര ഉത്പാദനം(ജിഡിപി). തുടര്ച്ചയായി രണ്ട് പാദങ്ങളില് സാമ്പത്തിക സങ്കോചമുണ്ടായാല് സാങ്കേതികമായി മാന്ദ്യമയാണ് കണക്കാക്കുക.

മികച്ച ഉത്പാദനക്ഷമതയുള്ള ചെറുകിട, ഇടത്തരം ബിസിനസുകളിലൂടെയാണ് ജപ്പാനും ജര്മനിയും സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തത്.

ജപ്പാനില്നിന്ന് വ്യത്യസ്തമായി കരുത്തറ്റ യൂറോയുടെയും കുറഞ്ഞ പണപ്പെരുപ്പത്തിന്റെയും പിന്ബലത്തില് ജര്മനി സാമ്പത്തിക അടത്തറ ശക്തമാക്കി.

യെന് ദുര്ബലമായതാണ് ജപ്പാനെ ബാധിച്ചത്. കുറച്ചുവര്ഷങ്ങള്ക്കു മുമ്പ് ഓട്ടോ സെക്ടറില് ജപ്പാന് ആഗോളതലത്തില് കരുത്ത് പ്രകടിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ആ നേട്ടവും നിലനിര്ത്താനായില്ല.

വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ്. ഏതാനും വര്ഷങ്ങള്ക്കുള്ളില് ജിഡിപിയില് ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് വിലയിരുത്തൽ.

X
Top