ഇന്ത്യയില്‍ ഡീസല്‍ അന്തര്‍വാഹിനികള്‍ (Submarines) നിര്‍മിക്കുന്നതിനുള്ള 43,000 കോടി രൂപയുടെ (520 കോടി ഡോളര്‍) കരാറില്‍ ജര്‍മ്മനിയും ഇന്ത്യയും ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാന്‍ യൂറോപ്യന്‍ പ്രതിരോധ കമ്പനികളോട് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ആവശ്യപ്പെട്ടു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’യുടെ P-75 ഇന്ത്യ
ജര്‍മ്മന്‍ കമ്പനിയായ തൈസെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റംസിന്റെ (TKMS) മറൈന്‍ വിഭാഗവും ഇന്ത്യയുടെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡും ചേര്‍ന്നാകും ഇന്ത്യന്‍ നാവികസേനയ്ക്കായി ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുക.
പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ജര്‍മ്മന്‍ കൗണ്‍സിലര്‍ ബോറിസ് പിസ്റ്റോറിയസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇതിന് ധാരണയായി.
‘P-75’ ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഏറ്റവും വലിയ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതികളില്‍ ഒന്നാണ്. P-75I-ന് കീഴില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനികളില്‍ എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ (എ.ഐ.പി) സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.
അത് കപ്പലുകളെ കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ നില്‍ക്കാനും അവയുടെ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കും
പ്രതിരോധ മേഖലയില്‍ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് ക്രമേണ കുറയ്ക്കുന്നതിനായായണി ഈ നീക്കം. റഷ്യ-ഉക്രെയ്ന്‍ യുദ്ധമാണ് മോസ്‌ക്കോയ്ക്കപ്പുറം പ്രതിരോധ മേഖലയിലെ സഹകരണം വിപുലീകരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.