Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് കൂടും

സുരക്ഷിതമല്ലാത്ത ലോണുകളുടെ മൂലധന പര്യാപ്തതാ അനുപാതം(റിസ്ക് വെയ്റ്റേജ്) വര്ധിപ്പിച്ചതോടെ വ്യക്തിഗത-ക്രെഡിറ്റ് കാര്ഡ് വായ്പകളുടെ പലിശ നിരക്ക് ധനകാര്യ സ്ഥാപനങ്ങള് ഉടനെ കൂട്ടിയേക്കും.

നിലവില് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 10.5 ശതമാനം മുതല് 17 ശതമാനംവരെയും ക്രെഡിറ്റ് കാര്ഡുകള്ക്ക് 36 ശതമാനം മുതല് 45 ശതമാനം വരെയുമാണ്.

സുരക്ഷിതമല്ലാത്ത വായ്പകളുടെ അനുപാതം 100 ശതമാനത്തില് നിന്ന് 125 ശതമാനമായാണ് റിസര്വ് ബാങ്ക് വ്യാഴാഴ്ച ഉയര്ത്തിയത്. ക്രെഡിറ്റ് കാര്ഡുകളുടെ അനുപാതം ബാങ്കുകള്ക്ക് 125 ശതമാനത്തില് നിന്ന് 150 ശതമാനമായും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് 100 ശതമാനത്തില് നിന്ന് 125 ശതമാനവുമായും വര്ധിപ്പിച്ചു.

ഈടില്ലാതെ നല്കുന്ന വായ്പകളാണ് സുരക്ഷിതമല്ലാത്ത ലോണുകളില് ഉള്പ്പെടുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വന് തോതില് ഇത്തരം വായ്പകള് നല്കാന് തുടങ്ങിയതോടെയാണ് ആര്ബിഐ നിയന്ത്രണം കൊണ്ടുവന്നത്.

ധനകാര്യ സ്ഥാപനങ്ങള് ഇത്തരം വായ്പകള് നല്കുന്നത് കുറക്കാന് നിര്ബന്ധിതമാകും. അനുവദിച്ചാല്തന്നെ ഉയര്ന്ന പലിശയുമുണ്ടാകും.

സുരക്ഷിതമല്ലാത്ത വായപ്കള് നല്കുമ്പോള് കൂടുതല് മൂലധനം ആവശ്യമായിവരുന്നതിനാലാണിത്.
വ്യക്തിഗത, ക്രെഡിറ്റ് കാര്ഡ് വായ്പകള് കൂടുതല് നല്കിയിട്ടുള്ള ധനകാര്യ സ്ഥാപനങ്ങള് കരുതലോടെ മാത്രമെ പുതിയ വായ്പകള് ഇനി അനുവദിക്കൂ.

ഉയര്ന്ന മൂലധനചെലവ് ആവശ്യമായതിനാല് അതിന്റെ ഭാരംകൂടി കടംവാങ്ങുന്നവരിലേക്ക് കൈമാറാനാണ് സാധ്യത. ഇതോടെ 750ന് താഴെ ക്രെഡിറ്റ് സ്കോര് ഉള്ളവര്ക്ക് പലിശ നിരക്കില് കുത്തനെ വര്ധനവുണ്ടാകും.

വ്യവസ്ഥകള് കര്ശനമാക്കുന്നതോടെ അത്യാവശ്യഘട്ടങ്ങളില് എളുപ്പത്തില് ലഭ്യമായിരുന്ന വായ്പകള് കിട്ടാന് ബുദ്ധിമുട്ട് നേരിടേണ്ടിവരും. അര്ഹരായവര്പോലും കര്ശനമായ നിബന്ധനകള് പാലിക്കേണ്ടിയുംവരും.

പലിശയില് ചരുങ്ങിയത് 0.50 ശതമാനവരെ വര്ധനവുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.

X
Top