മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള ജിഐസി അഫിലിയേറ്റ്‌സ് കമ്പനിയുടെ ഗംഗ എക്സ്പ്രസ് വേ പദ്ധതിയിൽ 1,045 കോടി രൂപ നിക്ഷേപിക്കുമെന്ന് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർസ് അറിയിച്ചു.
പദ്ധതിക്കായി 533.20 കോടി രൂപയുടെ ഇക്വിറ്റി സമാഹരണം പൂർത്തിയാക്കിയ ദിവസമാണ് ഐആർബി ഇൻഫ്ര ഈ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിക്കായി ജിഐസി 261.29 കോടി രൂപയും ഐആർബി ഇൻഫ്ര 271.90 കോടി രൂപയും സംഭാവന ചെയ്തുവെന്ന് കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു.
ഐആർബി ഇൻഫ്രയ്ക്ക് ഗംഗ എക്സ്പ്രസ് വേ പദ്ധതിയിൽ 51 ശതമാനം ഓഹരിയും ശേഷിക്കുന്ന 49 ശതമാനം ഓഹരി ജിഐസിയും കൈവശം വെയ്ക്കും. കൂടാതെ രണ്ട് കമ്പനികളും ചേർന്ന് പദ്ധതിയിൽ 2,133 കോടി രൂപ നിക്ഷേപിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗംഗ എക്സ്പ്രസ് വേ ഗ്രൂപ്പ് 1 എന്നത് ഒരു ഗ്രീൻഫീൽഡ് ബിഒടി പദ്ധതിയാണ്, അത് മീററ്റ്, ബുദൗൺ നഗരങ്ങളെ 129.7 കി.മീ നീളമുള്ള ആറുവരി ഹൈവേയുമായി ബന്ധിപ്പിക്കും. ഇന്ത്യൻ ഹൈവേ നിർമ്മാണ കമ്പനിയാണ് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ്. രാജ്യത്തെ ആദ്യത്തെ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (BOT) റോഡ് പദ്ധതി നടപ്പിലാക്കിയ കമ്പനി, അത്തരം സംരംഭങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്റർമാരിൽ ഒന്നാണ്. നിലവിൽ ഇതിന് 3,404 കിലോമീറ്റർ പ്രവർത്തനക്ഷമമായ റോഡ് ആസ്തികൾ ഉണ്ട്.