Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജി20 ഉച്ചകോടി: പ്രധാനമന്ത്രിക്ക് അനുമോദനവുമായി ഗീത ഗോപിനാഥ്

ന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയുടെ സംഘാടനം വിജയകരമായി ഏറ്റെടുത്ത് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡപ്യൂട്ടി ഡയറക്ടർ ഗീത ഗോപിനാഥ്.

ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഗീത ഗോപിനാഫ് നന്ദിയറിയിച്ചത്.

പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ചതിനൊപ്പം ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ സന്ദേശം എല്ലാ ജി20 അംഗരാജ്യങ്ങളിലും പ്രതിധ്വനിക്കുന്നതായിരുന്നെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.

ഗീത ഗോപിനാഥിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറുപടിയായി എക്സിൽ പോസ്റ്റ് പങ്കു വെച്ചു. ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനായത് ഒരു ബഹുമതിയാണെന്നും ഐക്യത്തിനായും പുരോഗതിക്കായുമുള്ള കൂട്ടായ പരിശ്രമത്തിൻെറ സാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

18-ാമത് ജി 20 ഉച്ചകോടിയിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം കൺവെൻഷൻ സെൻററിൽ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പ്രസിഡൻറ് ദ്രൗപതി മുർമുവുമായും ഗീത ഗോപിനാഥ് സംസാരിച്ചിരുന്നു.

ധനമന്ത്രി നി‍ർമല സീതാരമാനുമായും ഗീത ഗോപിനാഥ് കൂടിക്കാഴ്ച നടത്തി. 2027-28 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഗീത ഗോപിനാഥ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഈ വർഷം ആഗോള വളർച്ചയുടെ 15 ശതമാനം രാജ്യം സംഭാവന ചെയ്യുമെന്നാണ് ഗീത ഗോപിനാഥ് വ്യക്തമാക്കിയത്. ജി 20 ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ ന്യൂഡൽഹിയിൽ ലോക നേതാക്കളുമായി 13-ഓളം കൂടിക്കാഴ്ചകൾ പ്രധാനമന്ത്രി നടത്തിയിരുന്നു.

ആഫ്രിക്കൻ യൂണിയനെ ഗ്രൂപ്പിൽ ഔപചാരികമായി ഉൾപ്പെടുത്തുന്നതുൾപ്പെടെ ഡൽഹിയിൽ ജൈവ ഇന്ധന സഖ്യം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക സഹകരണം തുടങ്ങി നിരവധി നിർണായക പ്രഖ്യാപനങ്ങൾക്ക് ശനിയാഴ്ച ജി20 ഉച്ചകോടി സാക്ഷ്യം വഹിച്ചു.

യുഎസ്, യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

X
Top