
മുംബൈ: യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ) തങ്ങളുടെ ഗോവ നിര്‍മ്മാണ യൂണിറ്റിന് മുന്നറിയിപ്പ് നല്‍കിയെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ അറിയിക്കുന്നു. തുടര്‍ന്ന് കമ്പനി ഓഹരി 1.28 ശതമാനം താഴ്ച വരിച്ചു. 419.95 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.
കഴിഞ്ഞ മെയ്മാസത്തിലാണ് യുഎസ്എഫ്ഡിഎ നിര്‍മ്മാണ സൗകര്യങ്ങള്‍ പരിശോധിച്ചത്. തുടര്‍ന്ന് ഓഗസ്റ്റില്‍ ഔദ്യോഗിക ആക്ഷന്‍ ഇന്‍ഡിക്കേറ്റഡ് (ഒഎഐ) പദവിയില്‍ പെടുത്തി. ആക്ഷേപകരമായ നിര്‍മാണ സാഹചര്യങ്ങള്‍ കണ്ടെത്തിയാലാണ് ഒഎഐയില്‍ പെടുത്തുക.
തുടര്‍ന്നുള്ള നടപടികള്‍ വരാനിരിക്കുന്നുവെന്നും കമ്പനി പറയുന്നു. അതേസമയം മുന്നറിയിപ്പ് ഉത്പാദനമോ വിതരണമോ തടസപ്പെടുത്തില്ല. തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോവുകയാണ്.
ഗുണനിലവാരവും ഉയര്‍ന്ന മാനദണ്ഡങ്ങളും നിലനിര്‍ത്തുന്നതിന് യുഎഫ്എസ്ഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആശങ്കകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും കമ്പനി പറഞ്ഞു. കമ്പനിയുടെ ബഡ്ഡി യൂണിറ്റ് യുഎസ്എഫ്ഡിഎ, ഒക്ടോബറില്‍ ഇറക്കുമതി മുന്നറിയിപ്പിന് കീഴിലാക്കിയിരുന്നു.
തങ്ങളുടെ ജനറിക് ആക്‌സിറ്റിനിബ് ടാബ്ലെറ്റുകള്‍ക്ക് യുഎസ്എഫ്ഡിഎ അംഗീകാരം സമ്പാദിക്കാന്‍ 2020 നവംബര്‍ 30ന് കമ്പനിയ്ക്കായിരുന്നു.