കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

ഇന്ത്യയിൽ ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കുള്ള മരുന്ന് പുറത്തിറക്കി ഗ്ലെൻമാർക്ക് ഫാർമ

മുംബൈ: മുതിർന്നവരിലെ ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കായി രാജ്യത്ത് തിയാസോലിഡിനിയോൺ ലോബെഗ്ലിറ്റാസോൺ പുറത്തിറക്കിയതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള സ്ഥാപനം ‘LOBG’ എന്ന ബ്രാൻഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കിയത്. ഇതിന്റെ ഒരു ടാബ്‌ലെറ്റിന് ഏകദേശം 10 രൂപയാണ് വില.

ഇന്ത്യക്കാർക്ക് ഇൻസുലിൻ പ്രതിരോധം കൂടുതലാണെന്നും. അതിനാൽ ഇൻസുലിൻ പ്രതിരോധശേഷിയുള്ള പ്രമേഹ രോഗികളിൽ അനിയന്ത്രിതമായ ടൈപ്പ് 2 പ്രമേഹം കൈകാര്യം ചെയ്യുന്നതിൽ LOBG വളരെ ഉപയോഗ പ്രദമാണെന്നും ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് പ്രസ്താവനയിൽ പറഞ്ഞു.

18 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന ടൈപ്പ് 2 പ്രമേഹ രോഗികളിൽ നടത്തിയ റാൻഡമൈസ്ഡ്, ഡബിൾ ബ്ലൈൻഡ് ഫേസ് 3 ക്ലിനിക്കൽ ട്രയലിനെ അടിസ്ഥാനമാക്കി ലോബെഗ്ലിറ്റാസോണിന്റെ നിർമ്മാണത്തിനും വിപണനത്തിനുമായി ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററായ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു.

കഴിഞ്ഞ 12 മാസ കാലയളവിലെ ഐക്യുവിഐ വിൽപ്പന ഡാറ്റ അനുസരിച്ച്, ഇന്ത്യയിലെ ഓറൽ ആൻറി-ഡയബറ്റിക് മരുന്നുകളുടെ വിപണി കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7 ശതമാനം വാർഷിക വളർച്ചയോടെ 11,725 ​​കോടി രൂപയായതായി കണക്കാക്കപ്പെടുന്നു.

അതേസമയം നിലവിൽ ഗ്ലെൻമാർക്ക് ഫാർമ ഓഹരികൾ 0.67 ശതമാനത്തിന്റെ നഷ്ടത്തിൽ 401.40 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top