Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്ത്യൻ വിപണയിൽ ആസ്ത്മ മരുന്നായ ഇൻഡമെറ്റ് പുറത്തിറക്കി ഗ്ലെൻമാർക്ക് ഫാർമ

ഡൽഹി: അനിയന്ത്രിതമായ ആസ്ത്മ രോഗികൾക്കായി രാജ്യത്ത് ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്ന് പുറത്തിറക്കിയതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് വ്യാഴാഴ്ച അറിയിച്ചു. ഇന്റഡക്യാറ്ററോൾ, മോമെറ്റാസോൺ എഫ്ഡിസി എന്നിവ ചേർന്നുള്ള മരുന്ന് ഇൻഡമെറ്റ് എന്ന ബ്രാൻഡ് നാമത്തിലാണ് പുറത്തിറക്കിയതെന്ന് മുംബൈ ആസ്ഥാനമായുള്ള  മരുന്ന് നിർമ്മാതാവ് പ്രസ്താവനയിൽ പറഞ്ഞു. ഇൻഡകാറ്ററോൾ 150 എംസിജിയുടെ നിശ്ചിത ഡോസുകളും മോമെറ്റാസോൺ 80 എംസിജി, 160 എംസിജി, 320 എംസിജി എന്നിവയുടെ വേരിയബിൾ ഡോസുകളും ലഭ്യമാണെന്ന് കമ്പനി പറഞ്ഞു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ഫിക്സഡ് ഡോസ് കോമ്പിനേഷൻ ഇൻഡമെറ്റ് അവതരിപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നതായി കമ്പനി കൂട്ടിച്ചേർത്തു.

ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും രോഗതീവ്രത കുറയ്ക്കുന്നതിലൂടെയും അനിയന്ത്രിതമായ ആസ്ത്മയെ നിയന്ത്രിക്കാൻ ഇൻഡാമെറ്റ് സഹായിക്കുമെന്ന് ഗ്ലെൻമാർക്ക് ഫാർമ പറഞ്ഞു. ബ്രാൻഡഡ് ജനറിക്‌സ് വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. 

X
Top