മുംബൈ: ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ഇൻക് യു.എസ്.എ (ഗ്ലെൻമാർക്ക്) വോക്ക്ഹാർഡിൽ നിന്ന് നാല് അംഗീകൃത എഎൻഡിഎകൾ ഏറ്റെടുത്തു. ഫാമോടിഡിൻ ടാബ്‌ലെറ്റ് യൂഎസ്പി 10 mg, 20 mg, സെട്രിസീൻ ഹൈഡ്രോക്ലോറൈഡ് ടാബ്‌ലെറ്റ് യൂഎസ്പി 5 mg, ലാൻസൊപ്രസോൾ ഡിലയേഡ് റിലീസ് ക്യാപ്സ്യൂള്സ് യൂഎസ്പി 15 mg, ഒലോപറ്റഡിൻ ഹൈഡ്രോക്ലോറൈഡ് ഓഫ്‍തൽമിക് സൊല്യൂഷൻ യൂഎസ്പി 0.1% എന്നിവയ്‌ക്കായിയുള്ള അംഗീകൃത സംക്ഷിപ്‌ത പുതിയ ഡ്രഗ് ആപ്ലിക്കേഷനുകളാണ് (ANDAs) ഏറ്റെടുത്തതെന്ന് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.
ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് ഇന്ത്യയുൾപ്പെടെ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലുടനീളമുള്ള ബ്രാൻഡഡ് ജനറിക്‌സ് വിപണികളിൽ കാര്യമായ സാന്നിധ്യമുണ്ട്. ഡെർമറ്റോളജി, ആന്റി ഇൻഫെക്റ്റീവ്, റെസ്പിറേറ്ററി, കാർഡിയാക്, ഡയബറ്റിസ്, ഗൈനക്കോളജി, സിഎൻഎസ്, ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നത്. കമ്പനിയുടെ ഓഹരികൾ 0.65 ശതമാനത്തിന്റെ നേരിയ നഷ്ടത്തിൽ 382.80 രൂപയിൽ വ്യാപാരം നടത്തുന്നു.