Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എച്ച്എസ്ബിസിയുടെ ത്രൈമാസ ലാഭത്തിൽ ഇടിവ്

ലണ്ടൻ: ദുർബലമായ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മൂലം മൂന്നാം പാദ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തി ആഗോള ബാങ്കിങ് ഭീമനായ എച്ച്എസ്ബിസി. ഈ ഫലത്തിന് പിന്നാലെ ലണ്ടൻ ആസ്ഥാനമായുള്ള ബാങ്കിന്റെ ഓഹരി ഏകദേശം ഏഴ് ശതമാനം ഇടിവ് നേരിട്ടു. ഇത് ബ്രിട്ടീഷ് FTSE 100 സൂചികയിലെ ഏറ്റവും വലിയ ഇടിവായി മാറി.

കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2022 ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 1.91 ബില്യൺ ഡോളറിലെത്തി. കൂടാതെ നികുതിക്ക് മുമ്പുള്ള ലാഭം 40 ശതമാനം ഇടിഞ്ഞതായി എച്ച്എസ്ബിസി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

അതേസമയം, എച്ച്എസ്ബിസി മൊത്തം 1.1 ബില്യൺ ഡോളർ വായ്പകൾക്കായി നീക്കിവച്ചിട്ടുണ്ട്. ഉയർന്ന പണപ്പെരുപ്പവും ദുർബലമായ വീക്ഷണവും ഉൾപ്പെടെയുള്ള മാക്രോ ഇക്കണോമിക് സാഹചര്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ഭാരപ്പെടുത്തുന്നത് തുടരുന്നതായി സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ ബാങ്കിന്റെ ക്രമീകരിച്ച നികുതിക്ക് മുമ്പുള്ള ലാഭം 18 ശതമാനം ഉയർന്ന് 6.5 ബില്യൺ ഡോളറിലെത്തിയപ്പോൾ അറ്റപലിശ വരുമാനം 8.6 ബില്യൺ ഡോളറായി ഉയർന്നു. ഒരു ബ്രിട്ടീഷ് മൾട്ടിനാഷണൽ ബാങ്കും ഫിനാൻഷ്യൽ സർവീസ് ഹോൾഡിംഗ് കമ്പനിയുമാണ് എച്ച്എസ്ബിസി ഹോൾഡിംഗ്സ് പിഎൽസി. മൊത്തം ആസ്തി പ്രകാരം യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കാണിത്.

X
Top