ന്യൂഡല്‍ഹി: ലാര്‍സണ്‍ ആന്റ് ടൗബ്രോ ഇന്‍ഫോടെകെ്, മൈന്‍ഡ് ട്രീ എന്നിവയുടെ ലയനം പൂര്‍ത്തിയായതോടെ എല്‍ടിഐമൈന്‍ഡ്ട്രീ എന്ന പേരില്‍ പുതിയ കമ്പനി രൂപം കൊണ്ടു. 700 ക്ലയ്ന്റുകളാണ് പുതിയ കമ്പനിയ്ക്കുള്ളത്. ഇതില്‍ 10-12 എണ്ണം ഇരുകമ്പനികളുടേതുമാണ്. വില്‍പന ഉയര്‍ത്താനും ക്രോസ് സെല്ലിംഗ് വഴി വരുമാനം സൃഷ്ടിക്കാനായിരിക്കും കമ്പനി ഹ്രസ്വകാലത്തില്‍ ശ്രമിക്കുക.
ദേബാശിഷ് ചാറ്റര്‍ജിയാണ് കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും.സുദിര്‍ ചതുര്‍വേദി, വേണു ലംബു എന്നിവര്‍ പ്രസിഡന്റാകുമ്പോള്‍ നചികേത് ദേശ്പാണ്ടെ ചീഫ് ഓപറേറ്റിംഗ് ഓഫീസറും വിനിത് തെരെദേശായി സിഎഫ്ഒയുമായി പ്രവര്‍ത്തിക്കുന്നു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും അഞ്ചാമത്തെ വലിയ ഐടി കമ്പനിയാണ് എല്‍ടിഐമൈന്‍ഡ്ട്രീ.
വരുമാനത്തില്‍ ആറാം സ്ഥാനവും വഹിക്കുന്നു. എല്‍ആന്റ്ടി ഇന്‍ഫോടെക്കിന്റെ 68.73 ശതമാനം ഓഹരികള്‍ നിലവില്‍ എല്‍ആന്റ്ടി ലിമിറ്റഡിന്റെ കൈകളിലാണ്. ലയനത്തോടെ മൈന്‍ഡ്ട്രീയുടെ ഓരോ 100 ഓഹരികള്‍ക്കും 73 എല്‍ടിഐ ഓഹരികള്‍ ലഭ്യമാകും.
ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയ്ക്ക് നല്‍കുന്ന റേറ്റിംഗ് ചുവടെ.
ജെഫരീസ്
3800 രൂപ ലക്ഷ്യവില നിശ്ചയിച്ചള്ള അണ്ടര്‍പെര്‍ഫോം റേറ്റിംഗാണ് ജെഫരീസ് സ്റ്റോക്കിനു നല്‍കുന്നത്. 25 ശതമാനം താഴ്ച അവര്‍ പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ടാര്‍ഗറ്റ് വരുമാനമായ 5 ബില്യണ്‍ ഡോളര്‍ തങ്ങളുടെ അനുമാനത്തേക്കാള്‍ 10 ശതമാനം കൂടുതലാണെന്ന് ജെഫരീസ് പറഞ്ഞു. അത് എത്തിപ്പിടിക്കുക പ്രയാസകരമാകും.
ജെപി മോര്‍ഗന്‍
എല്‍ടിഐയ്ക്കും മൈന്‍ഡ്ട്രീയ്ക്കും അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് ജെപി മോര്‍ഗന്‍ നല്‍കുന്നത്. ലക്ഷ്യങ്ങളും തന്ത്രങ്ങളും കൂട്ടിയിണക്കി കമ്പനിയെ ചലനാത്മകമാക്കാന്‍ മാനേജ്‌മെന്റിന് സമയം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.