ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മികച്ച മൂന്നാംപാദ പ്രകടനം: ഭാരതി എയര്‍ടെല്‍ ഓഹരിയില്‍ ബുള്ളിഷായി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: മികച്ച മൂന്നാംപാദ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ ഓഹരിയ്ക്ക് ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി. മോര്‍ഗന്‍ സ്റ്റാന്‍ലി 860 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ 1015 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ് സിഎല്‍എസ്എയുടേത്. അതേസമയം ജെപി മോര്‍ഗന്റേത് 700 രൂപയോടു കൂടിയ അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ്.

995 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ യുബിഎസ് ആവശ്യപ്പെടുന്നു. ഗോള്‍ഡ്മാന്‍ സാക്ക്‌സ് 875 രൂപയില്‍ വാങ്ങലാണ് നിര്‍ദ്ദേശിക്കുന്നത്. പ്രതീക്ഷയ്‌ക്കൊത്തുയരുന്ന പ്രകടനമായിരുന്നു കമ്പനിയുടേതെന്ന്് അനലിസ്റ്റുകള്‍ പറയുന്നു.

ശക്തമായ ഓപ്പറേറ്റിംഗ് കാഷ്ഫ്‌ലോ, ഉയര്‍ന്ന കാപക്‌സ്, താങ്ങാവുന്ന അറ്റകടം എന്നിവ അനുകൂല ഘടകങ്ങളാണ്. 2025 ല്‍ ഇന്ത്യ ഇബിറ്റ 23 ശതമാനം ഉയരുമെന്നും അവര്‍ പറഞ്ഞു. 2024-25 വര്‍ഷത്തില്‍ വരുമാനവും എബിറ്റവും യഥാക്രമം 3-9 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അറ്റാദായം 92 ശതമാനമാണ് ഡിസംബറിലവസാനിച്ച പാദത്തില്‍ കമ്പനി ഉയര്‍ത്തിയത്. 1588 കോടി രൂപയാണ് മൂന്നാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 830 കോടി രൂപ കുറിച്ച സ്ഥാപനത്താണിത്.

വരുമാനം 20 ശതമാനം ഉയര്‍ത്തി 35804 കോടി രൂപയാക്കി.ട്രാഫിക് 5.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഡാറ്റ ട്രാഫിക്കിലെ വര്‍ധന 23.7 ശതമാനം.

X
Top