രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

റിലയന്‍സ്‌ 36% വരെ ഉയരുമെന്ന്‌ ആഗോള ബ്രോക്കറേജുകള്‍

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഓഹരി വില രണ്ട്‌ ശതമാനത്തിലേറെ ഉയര്‍ന്നു.

വിപണിയിലെ ചാഞ്ചാട്ടം ഈ ഓഹരിയെ ബാധിച്ചില്ല. ആഗോള ബ്രോക്കറേജുകള്‍ ആയ ജെഫ്‌റീസും ബെര്‍ണ്‍സ്‌റ്റെയ്‌നും റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ മുന്നേറാന്‍ സാധ്യതയുണ്ടെന്ന്‌ വിലയിരുത്തിയതിനെ തുടര്‍ന്നാണ്‌ ഓഹരി വില ഉയര്‍ന്നത്‌.

റിലയന്‍സ്‌ വാങ്ങുക എന്ന ശുപാര്‍ശ നിലനിര്‍ത്തിയ ജെഫ്‌റീസ്‌ ഈ ഓഹരി 1690 രൂപയിലേക്ക്‌ ഉയരുമെന്നാണ്‌ പ്രവചിക്കുന്നത്‌. നിലവില്‍ 1260 രൂപ നിലവാരത്തിലാണ്‌ റിലയന്‍സ്‌ വ്യാപാരം ചെയ്യുന്നത്‌. അതായത്‌ നിലവിലുള്ള വിലയില്‍ നിന്നും 36 ശതമാനം ഉയരാന്‍ സാധ്യതയുണ്ട്‌.

കോവിഡ്‌-19നെ തുടര്‍ന്ന്‌ 2020 മാര്‍ച്ചില്‍ വിപണിയിലുണ്ടായ കനത്ത ഇടിവില്‍ ചെലവ്‌ കുറഞ്ഞ നിലയിലെത്തിയതിനു ശേഷം റിലയന്‍സ്‌ നേരിടുന്ന ഏറ്റവും വലിയ മൂല്യശോഷണമാണ്‌ ഇപ്പോഴത്തേത്‌ എന്ന്‌ ജെഫ്‌റീസ്‌ വിലയിരുത്തുന്നു.

റിലയന്‍സിന്റെ റീട്ടെയില്‍ വിഭാഗം മധ്യകാലാടിസ്ഥാനത്തില്‍ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും അത്‌ മറികടക്കാന്‍ കമ്പനിക്ക്‌ കഴിയുമെന്നാണ്‌ ജെഫ്‌റീസ്‌ കരുതുന്നത്‌.

ജിയോയുടെ ഐപിഒയും ഓയില്‍ മുതല്‍ കെമിക്കല്‍സ്‌ വരെയുള്ള ബിസിനസിലെ ലാഭക്ഷമത മെച്ചപ്പെടുന്ന പ്രവണതയും ഓഹരി വില ഉയരാന്‍ സഹായകമാകും.

ബെര്‍ണ്‍സ്‌റ്റെയ്‌ന്‍ റിലയന്‍സിന്‌ നല്‍കിയിരിക്കുന്ന ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗ്‌ നിലനിര്‍ത്തി. 1520 രൂപയിലേക്ക്‌ ഓഹരി വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ നിഗമനം.

2025ല്‍ റിലയന്‍സിന്റെ ടെലികോം, റീട്ടെയില്‍ ബിസിനസുകളില്‍ കരകയറ്റം തുടങ്ങുമെന്ന്‌ ബെര്‍ണ്‍സ്‌റ്റെയ്‌ന്‍ വിലയിരുത്തുന്നു. ഓയില്‍ & ഗ്യാസ്‌ ബിസിനസിലെ റിഫൈനിംഗ്‌ മാര്‍ജിനും ഈ വര്‍ഷം ഉയരാന്‍ സാധ്യതയുണ്ട്‌.

X
Top