ന്യൂഡല്‍ഹി: നാലാംപാദ ഫലം പ്രഖ്യാപിച്ച എയര്‍ടെല്‍ ഓഹരിയില്‍ സമ്മിശ്ര പ്രതികരണമാണ് ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളുടേത്. മോര്‍ഗന്‍ സ്റ്റാന്‍ലി 860 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍ വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ ജെപി മോര്‍ഗന്റേത് 700 രൂപ ലക്ഷ്യവിലയോട് കൂടിയ അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ്.
യുബിഎസ് 995 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുന്നു. വരുമാനം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് ജെപി മോര്‍ഗന്‍ വിലയിരുത്തി. എആര്‍പിയു സ്ഥിരത പുലര്‍ത്തിയപ്പോള്‍ വയര്‍ലസ് വരുമാന വളര്‍ച്ച മൃദുവാണ്.
അതേസമയം കാപക്‌സ് ഉയരുന്നു. എന്നാല്‍ താരിഫ് വര്‍ദ്ധനവുണ്ടാകുന്നില്ല. അതേസമയം എആര്‍പിയുന്റെ കരുത്തില്‍ വരുമാനം മെച്ചപ്പെടുകയാണെന്ന്് യുബിഎസ് വിലയിരുത്തി. 3006 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50 ശതമാനം അധികം.
തുടര്‍ച്ചയായി നോക്കുമ്പോള്‍ 89 ശതമാനം ഉയര്‍ച്ചയാണിത.വരുമാനം 14 ശതമാനം ഉയര്‍ന്ന് 36009 കോടി രൂപയായി. തുടര്‍ച്ചയായി നോക്കുമ്പോള്‍ 1 ശതമാനം വര്‍ധനവ്.
അറ്റാദായം പ്രതീക്ഷയെ മറികടന്നപ്പോള്‍ വരുമാനം അത്രത്തോളം എത്തിയില്ല. അറ്റാദായത്തില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ചയും 46 ശതമാനം തുടര്‍ച്ചയായ വളര്‍ച്ചയുമാണ് പ്രതീക്ഷിച്ചിരുന്നത്. വരുമാനം യഥാക്രമം 16 ശതമാനവും 2 ശതമാനവും ഉയരുമെന്ന് കണക്കുകൂട്ടി.
എബിറ്റ 18807 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനവും തുടര്‍ച്ചയായി 1 ശതമാനവുമുയര്‍ച്ച. എബിറ്റ മാര്‍ജിന്‍ 50.8 ശതമാനത്തില്‍ നിന്നും 52.2 ശതമാനമായി ഉയര്‍ന്നു.