
- ഘടകഭാഗങ്ങളുടെ ദൗർലഭ്യം ഇന്ത്യൻ കമ്പനികള്‍ക്ക് അവസരമാകുന്നു
കൊച്ചി: രാജ്യാന്തര വിപണിയില്‍ ആവശ്യത്തിന് ഘടക ഭാഗങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങാൻ വൻകിട ആഗോള വ്യോമയാന കമ്ബനികള്‍ താത്പര്യം പ്രകടിപ്പിക്കുന്നു.
വ്യോമയാന രംഗത്തെ പ്രമുഖരായ എയർ ബസ്, കോളിൻസ് എയർസ്‌പേസ്, പ്രാറ്റ് ആൻഡ് ആൻഡ് വിറ്റ്‌നി, റോള്‍സ് റോയ്സ് എന്നിവയാണ് ഇന്ത്യയില്‍ നിന്ന് വിമാന നിർമ്മാണത്തിനുള്ള കമ്ബോണന്റ്സ് വാങ്ങാൻ രംഗത്തെത്തിയത്.
ബംഗളൂരു ആസ്ഥാനമായ ഹൈകല്‍ ടെക്നോളജീസ്, ജെ.ജെ.ജി ഏറോ എന്നിവയ്ക്ക് മികച്ച വ്യാപാര അന്വേഷണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.
വിമാനങ്ങളുടെ ലാൻഡിംഗ് ഗിയർ, ചിറകുകള്‍, ഇലക്‌ട്രിക്കല്‍ സ്വിച്ചുകള്‍, മോഷൻ കണ്‍ട്രോള്‍ സിസ്‌റ്റംസ് എന്നിവ വാങ്ങുന്നതിനാണ് വൻകിട കമ്ബനികള്‍ ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയിലെ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവ ഉള്‍പ്പെടെ ലോകമെമ്ബാടുമുള്ള വലിയ കമ്ബനികള്‍ എയർബസിനും ബോയിംഗിനുമടക്കം വലിയ നിർമ്മാണ കരാറുകള്‍ നല്‍കിയതോടെ ആവശ്യത്തിന് ഘടകഭാഗങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.