കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ആഗോള ക്രൂഡ് വില വീണ്ടും കുതിക്കുന്നു

മോശം യുഎസ് തൊഴിൽ ഡാറ്റ, ചൈനീസ് ഡിമാൻഡ് ആശങ്കകൾ തുടങ്ങിയ കാരണങ്ങളെ തുടർന്ന് കൂപ്പുകുത്തിയ ആഗോള എണ്ണവില ദിവസങ്ങൾക്കുള്ളിൽ തിരിച്ചുകയറി. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിനരികേയാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് എണ്ണവില വർധിക്കുന്നത് നിലവിൽ വൻതിരിച്ചടിയാണ്. പണപ്പെരുപ്പ ആശങ്കകൾ കൂടിയാണ് എണ്ണവിലയ്‌ക്കൊപ്പം വർധിക്കുന്നത്.

ഇന്നലെ ചേർന്ന ആർബിഐ ധനനയത്തിൽ നിരക്കുകൾ നിലനിർത്തിയത് നിലവിലെ സാഹചര്യത്തിൽ ആശ്വാസമാകും. ഡോളറിനെതിരേ രൂപ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സമയമാണിത്. നിലവിൽ ക്രൂഡ് വില കൂടി വർധിക്കുന്നത് ഇന്ത്യയുടെ വാങ്ങൽ ചെലവ് വർധിപ്പിക്കും.

കൂടാതെ ആഗോള എണ്ണവിലക്കയറ്റം വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ സാധ്യതകൾ കൂടിയാണ് ഇല്ലാതാക്കുന്നത്. എങ്ങനെ നോക്കിയാലും ഇന്ത്യയ്ക്കു ക്ഷീണം തന്നെ.

യുഎസ് തൊഴിൽ ഡാറ്റയുടെ പുതിയ പതിപ്പ് പ്രതീക്ഷിച്ചതിലും മികച്ചു നിന്നതും, ഇസ്രായേലും ഹമാസും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുമാണ് എണ്ണവില വർധിക്കാൻ പ്രധാന കാരണം.

വരും മാസങ്ങളിൽ ഡിമാൻഡ് ആശങ്കകൾ ലഘൂകരിക്കപ്പെടുമെന്ന വിദഗ്ധരുടെ വിലയിരുത്തലുകളും എണ്ണയ്ക്കൂ കൂട്ടായി. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 79.07 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 76.03 ഡോളറുമാണ്.

ബെയ്റൂട്ടിലെ ഒരു മുതിർന്ന ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകം മൂലം ഉയർന്നുവന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും, ലിബിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ഷരാരയിലെ ബലപ്രയോഗവും എണ്ണയെ മുകളിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളായി.

ഇതോടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയുടെ തളർച്ചയും ദുർബലമായ എണ്ണ ആവശ്യകതയും കളത്തിൽ നിറംമങ്ങി. അനുകൂലമായ തൊഴിൽ ഡാറ്റ യുഎസ് മാന്ദ്യ ആശങ്കകൾ കൂടി ലഘൂകരിച്ചതോടെ എണ്ണയ്ക്കു മുകളിലേയ്ക്കുള്ള വഴി തുറക്കപ്പെട്ടു.

ഒപെക്ക് തുടരുന്ന ഉൽപ്പാദന നിയന്ത്രണവും എണ്ണയ്ക്ക് അടിസ്ഥാനം പകരുന്നു. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ സമീപകാല ഹ്രസ്വകാല എനർജി ഔട്ട്ലുക്ക് അനുസരിച്ച്, വർഷത്തിന്റെ രണ്ടാം പകുതിയിൽ ആഗോള എണ്ണ ശേഖരം പ്രതിദിനം 8,00,000 ബാരൽ കുറയും.

2025 രണ്ടാം പാദത്തോടെ മാത്രമാണ് ഉൽപ്പാദന വളർച്ച പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 2025 ഒന്നാംപാദത്തിലും ഉൽപ്പാദന മാന്ദ്യം അനുഭവപ്പെടാം.

80 ഡോളറിൽ താഴെയുള്ള നിലവാരം ഇന്ത്യയ്ക്ക് പിന്നെയും ആശ്വാസം പകരുന്നതാണ്. രൂപയുടെ മൂല്യശോഷണമാണ് നിലവിൽ വെല്ലുവിളി. നിലവിലെ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ തന്നെ ഈ എഡ്ജ് ഇന്ത്യക്ക് നഷ്ടമായേക്കാം.

X
Top