Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ആഗോള ലയനങ്ങളും ഏറ്റെടുക്കലും ദശാബ്ദത്തിലെ താണ നിരക്കില്‍

ന്യൂഡല്‍ഹി: 2023 ന്റെ ആദ്യ പാദത്തില്‍ ആഗോള ലയനങ്ങളും ഏറ്റെടുക്കലുകളും (M&A) ദശാബ്ദത്തിലെ താണ നിരക്കിലേയ്ക്ക് ചുരുങ്ങി. വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക്, ഉയര്‍ന്ന പണപ്പെരുപ്പം, മാന്ദ്യഭീതി എന്നീ ഘടകങ്ങളാണ് കാരണം.
ഡീലോജിക്കിന്റെ കണക്കുകള്‍ പ്രകാരം, ആദ്യ പാദത്തിലെ എം&എ അളവുകള്‍ മാര്‍ച്ച് 30 വരെ 48% ഇടിഞ്ഞ് 575.1 ബില്യണ്‍ ഡോളറായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.1 ട്രില്യണ്‍ ഡോളര്‍ ഇടപാടുകള്‍ നടന്നിരുന്നു. യുഎസിലെ സിലിക്കണ്‍ വാലി ബാങ്കില്‍ നിന്നാരംഭിച്ച് യൂറോപ്പിലേയ്ക്ക് വ്യാപിച്ച ബാങ്കിംഗ് പ്രതിസന്ധി കൂനിന്മേല്‍ കുരുവായി. യുഎസിലെ എം&എ അളവുകള്‍ 44% കുറഞ്ഞ് 282.7 ബില്യണിലേക്കും യൂറോപ്പില്‍ 70% കുറഞ്ഞ് 81.87 ബില്യണിലേക്കുമെത്തി.

ഏഷ്യാ പസഫിക്കിലെ ഇടപാടുകളില്‍ 29% കുറവാണുണ്ടായത്. മൂല്യം 176.1 ബില്യണ്‍ ഡോളര്‍. 10 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഇടപാടുകളില്‍ ആഗോള തലത്തില്‍ കുറവുണ്ടായി. തന്ത്രപരമായ ലയനങ്ങളും കുറഞ്ഞു.

കാന്‍സര്‍ ബയോടെക് സീഗന്റെ 43 ബില്യണ്‍ ഡോളര്‍ ഫൈസര്‍ ഏറ്റെടുക്കല്‍, സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളായ ക്വാള്‍ട്രിക്‌സ് ഇന്റര്‍നാഷണലിനെ 12.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്ത ഇടപാട്, പ്രാഥമിക പരിചരണ ദാതാക്കളായ ഓക്ക് സ്ട്രീറ്റ് ഹെല്‍ത്ത് ഇങ്കിന്റെ 10.6 ബില്യണ്‍ ഡോളര്‍ ഏറ്റെടുക്കല്‍ എന്നിവയാണ് ഈ പാദത്തിലെ പ്രധാന ഇടപാടുകള്‍.

X
Top