കൊച്ചി: നിസ്സാന്‍ മോട്ടാറിന് വീണ്ടും കോര്‍പ്പറേറ്റ് സുസ്ഥിരതയുടെ നേതൃത്വത്തിന് അംഗീകാരം. ആഗോള പരിസ്ഥിതി എന്‍ജിഒയായ സിഡിപിയാണ് അംഗീകാരം നല്‍കിയത്.
ജലസുരക്ഷയുമായി ബന്ധപ്പെട്ട നിസാന്റെ ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയായി അഞ്ചാം തവണയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായി 11ാം തവണയുമാണ് സിഡിപിയുടെ എ ലിസ്റ്റില്‍ നിസ്സാന്‍ ഇടം നേടിയത്.
സിഡിപിയുടെ വാര്‍ഷിക പാരിസ്ഥിതിക അംഗീകാരവും സ്‌കോറിംഗ് പ്രക്രിയയും ആഗോള തലത്തില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിലവാരമായാണ് പരിഗണിക്കുന്നത്.
ജലസുരക്ഷാ വിഭാഗത്തില്‍ സിഡിപിയുടെ എ ലിസ്റ്റിംഗും കാലാവസ്ഥാ വ്യതിയാന വിഭാഗത്തിലെ ഞങ്ങളുടെ സ്ഥിരമായ നേതൃത്വ ശ്രമങ്ങള്‍ക്കുള്ള അംഗീകാരവും ഒരിക്കല്‍ കൂടി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് നിസ്സാന്‍ സിഇഓ മകതോ ഉച്ചിദ പറഞ്ഞു.
ആഗോള-പരിസ്ഥിതി മാനേജ്‌മെന്റ് കമ്മിറ്റിയും പ്രാദേശിക കമ്മിറ്റികളും ചേര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജലസുരക്ഷാ വെല്ലുവിളികളുടെയും സമഗ്രമായ മാനേജ്‌മെന്റ്, കാലാവസ്ഥാ വ്യതിയാന സൂചികയെ അടിസ്ഥാനമാക്കിയുള്ള എക്‌സിക്യൂട്ടീവ് നഷ്ടപരിഹാര സംവിധാനം,
നിസ്സാന്‍ ഉല്‍പ്പന്നങ്ങളുടെ ലൈഫ് സൈക്കിളിനും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിശ്ചയിച്ചിട്ടുള്ള 2050 കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യത്തിന്റെ പ്രമോഷന്‍, ലോകത്തിലെ ആദ്യത്തെ ഇവി നിര്‍മ്മാണ ഇക്കോസിസ്റ്റം, സിഓ2 റിഡക്ഷന്‍ ടാര്‍ഗെറ്റ്, ലോകമെമ്പാടുമുള്ള ഉല്‍പ്പാദന സ്ഥലങ്ങളിലെ ജല അപകടസാധ്യത വിലയിരുത്തല്‍, മലിനജലത്തിന്റെ പുനരുപയോഗം വഴി ജല ഉപഭോഗം കുറയ്ക്കുകയും ജലക്ഷാമത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക,
ഡ്രെയിനേജ് വാട്ടര്‍ മാനേജ്മെന്റ് മാനദണ്ഡങ്ങളും സുരക്ഷിതമായ ജലത്തിന്റെ ഗുണനിലവാര നിയന്ത്രണവും തുടങ്ങിയ നിസ്സാന്റെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സിഡിപി അംഗീകാരം നല്‍കിയത്.