
മുംബൈ: കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലെ ഇടിവ് കനത്തതായിരുന്നെങ്കിലും പ്രധാനമായും ബാഹ്യ മാക്രോ ഘടകങ്ങള്‍ കാരണമായിരുന്നു, എയ്ഞ്ചല്‍ വണ്ണിലെ ഓഷോ കൃഷന്‍ വിലിരുത്തുന്നു. അതിനാല് തല് ക്കാലം ഭയപ്പെടേണ്ടതില്ല. സാങ്കേതിക ചാര്‍ട്ടുകളില്‍, ബെഞ്ച്മാര്‍ക്ക് സൂചിക 19201-19235 ലെ പിന്തുണയ്ക്ക് സമീപമാണ്.
ഇത് സമീപഭാവിയില്‍ കരടികള്‍ക്ക് ഒരു പിറ്റ്‌സ്റ്റോപ്പായി പ്രവര്‍ത്തിക്കും. തിരിച്ച് 19500 ലെവലിലായിരിക്കും (20 ദിന ഡിഇഎംഎ) പ്രതിരോധം. അതിന് ശേഷം സൂചിക 19680 ലക്ഷ്യം വയ്ക്കും.
മുന്നോട്ട് പോകുമ്പോള്‍, മാക്രോ ഘടകങ്ങളും ആഗോള സംഭവവികാസങ്ങളും പ്രവണതനിര്‍ണ്ണയിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ആഭ്യന്തര, ആഗോള സംഭവവികാസങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അനാവശ്യ റിസ്‌ക് ഒഴിവാക്കണമെന്നും കൃഷന്‍ നിര്‍ദ്ദേശിക്കുന്നു.
അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സമീപനം പ്രായോഗികമാകണം. ആഗോള പ്രതിസന്ധികള്‍ കാരണം രണ്ട് ദിവസമായി സൂചികകള്‍ ഇടിയുകയാണ്.തുടര്‍ച്ചയായ ദിവസങ്ങളില്‍ വിപണി ഗണ്യമായി തിരുത്തല്‍ വരുത്തി.
ദുര്‍ബലമായ ആഗോള സംഭവവികാസങ്ങളെ മറികടന്ന് സ്ഥിരത കൈവരിക്കാന്‍ വ്യാഴാഴ്ച തുടക്കത്തില്‍ നിഫ്റ്റിക്കായിരുന്നു.പക്ഷേ രണ്ടാം പകുതിലെ വില്‍പ്പന സൂചികയെ താഴ്ന്ന നിലയിലേക്ക് വലിച്ചിഴക്കുകയും 19400 ന് ചുവടിലേയ്‌ക്കെത്തിക്കുകയും ചെയ്തു.
എങ്കിലും അവസാന മണിക്കൂറില്‍, കുറച്ച് വീണ്ടെടുക്കല്‍ സംഭവിച്ചിട്ടുണ്ട്.
0.74 ശതമാനം ഇടിവാണ് നിഫ്റ്റി വ്യാഴാഴ്ച വരുത്തിയത്.