
മുംബൈ: ലിസ്റ്റിംഗ് ദിനത്തില്‍ 19 ശതമാനം ഉയര്‍ച്ച കൈവരിച്ചിരിക്കയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഓഹരി. ബിഎസ്ഇയില്‍ 398.15 രൂപയിലും എന്‍എസ്ഇയില്‍ 401 രൂപയിലുമാണ് സ്റ്റോക്ക് ലിസ്റ്റ് ചെയ്തത്. മേദാന്ത ഹോസിപിറ്റല്‍ ശൃഖലയുടെ പാരന്റിംഗ് കമ്പനിയാണ് ഗ്ലോബല്‍ ഹെല്‍ത്ത്.
ഐപിഒയില്‍ 9.58 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷന്‍ നേടാന്‍ കമ്പനി ഓഹരിയ്ക്ക് സാധിച്ചിരുന്നു. ചെറുകിട നിക്ഷേപകര്‍ തങ്ങള്‍ക്ക് അനുവദിച്ച ക്വാട്ടയുടെ 88 ശതമാനം അധികവും നിക്ഷേപ സ്ഥാപനങ്ങളല്ലാത്തവര്‍ 4.02 മടങ്ങ് അധികവും സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ ക്യുഐബി ബുക്കിംഗ് 28.64 മടങ്ങാണ്.
കാര്‍ഡിയോളജിസ്റ്റായ ഡോ. നരേഷ് ട്രഹാന്‍ പ്രമോട്ട് ചെയ്യുന്ന ഗ്ലോബല്‍ ഹെല്‍ത്ത് ഒക്ടോബര്‍ 24 നാണ് പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്.മേദാന്തയുടെ സ്ഥാപകനായ ട്രഹാന് ഗ്ലോബല്‍ ഹെല്‍ത്തില്‍ 35 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
കാര്‍ഡിയോളജി, കാര്‍ഡിയാക് സയന്‍സ്, ന്യൂറോ സയന്‍സസ്, ഓങ്കോളജി, ഡൈജസ്റ്റീവ്, ഹെപ്പറ്റോബിലിയറി സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, ലിവര്‍ ട്രാന്‍സ്പ്ലാന്റ്, യൂറോളജി എന്നീ സ്‌പെഷ്യാലിറ്റികളുള്ള വടക്ക്, കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മള്‍ട്ടിസ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ പ്രൊവൈഡര്‍മാരില്‍ ഒന്നാണ് ഗ്ലോബല്‍ ഹെല്‍ത്ത്, ഡിആര്‍എച്ച്പി പറയുന്നു. 1,300ലധികം ഡോക്ടര്‍മാര്‍ 30ലധികം മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളില്‍ ഇവിടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നടത്തുന്നു. 2,467 കിടക്കകളാണ് സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്.
അഫിലിയേറ്റ് അനന്ത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മുഖേന കാര്‍ലൈല്‍ ഗ്രൂപ്പും അഫിലിയേറ്റ് ഡൂണേണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് മൗറീഷ്യസ് െ്രെപവറ്റ് ലിമിറ്റഡ് വഴി ടെമാസെക് ഹോള്‍ഡിംഗ്‌സും ആശുപത്രിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. യഥാക്രമം 25.64 ശതമാനം, 17 ശതമാനം പങ്കാളിത്തമാണ് ഇരു ഗ്രൂപ്പുകള്‍ക്കുമുള്ളത്. സഹസ്ഥാപകനായ സുനില്‍ സച്ച്‌ദേവയ്ക്ക് 13.41 ശതമാനവും ആര്‍ജെ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 3.94 ശതമാനവും അജിയോ ഇമേജ് ലിമിറ്റഡിന് 1.97 ശതമാനവും പങ്കാളിത്തമുണ്ട്.
2022 സാമ്പത്തികവര്‍ഷത്തില്‍ 2166 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്കായി. മുന്‍ സാമ്പത്തികവര്‍ഷം ഇത് 1418 കോടി രൂപമാത്രമായിരുന്നു. ജൂണ്‍ 2022 വരെയുള്ള മൂന്നുമാസത്തെ വരുമാനം 596 കോടി രൂപയാണ്.
അതായത് സാമ്പത്തികവര്‍ഷം 2022 ല്‍ 50 ശതമാനം ഉയര്‍ച്ചയും 2023 ആദ്യ പാദത്തില്‍ 27 ശതമാനം ഉയര്‍ച്ചയും വരുമാനത്തിലുണ്ടായി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇബിറ്റ മാര്‍ജിന്‍ മെച്ചപ്പെടുന്നു.