ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

എണ്ണ വില 3 വര്‍ഷത്തെ താഴ്ചയില്‍; ബാരല്‍ വില 70 ഡോളറിലും താഴെ

ഗോള വിപണില്‍(Global Market) മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി എണ്ണവില(Oil Price). ബ്രെന്റ് ക്രൂഡ്, ഡബ്ല്യുടിഐ ക്രൂഡ് വിലകള്‍ 70 ഡോളറില്‍ താഴെയെത്തി.

എടുത്തുപറയത്തക്ക കാരണങ്ങള്‍ ഇല്ലാതെയാണ് വിലയിലെ പെട്ടെന്നുള്ള ഇടിവ്. ഊഹക്കച്ചവടക്കാരുടെ നീക്കങ്ങളാണു നിലവിലെ വിലയിടിവിനെ നയിക്കുന്നത്.

ലിബിയ കൂടി ഉല്‍പ്പാദനം പുനഃരാരംഭിച്ചതോടെ വിപണികളിലേയ്ക്കുള്ള എണ്ണയുടെ ഒഴുക്ക് വര്‍ധിച്ചതും, ഡിമാന്‍ഡ് ആശങ്കകള്‍ ശക്തിപ്പെട്ടതും വ്യാപാരികളെ ആശയക്കുഴപ്പത്തിലാക്കുന്നു.
24 മണിക്കൂറിനിടെ എണ്ണവിലയില്‍ നാലു ശതമാനത്തോളം ഇടിവ് സംഭവിച്ചു.

നേരിയ തിരിച്ചുവരവ് കണ്ടെങ്കിലും വില 70 ഡോളറില്‍ താഴെ തുടരുന്നുവെന്നതാണ് പ്രധാനം. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 69.58 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 66.18 ഡോളറുമാണ്.

വിലകുറഞ്ഞ റഷ്യന്‍ എണ്ണ കൂടുതല്‍ ആകര്‍ഷകമാകുന്ന സമയം കൂടിയാണിത്. ഇന്ത്യന്‍ കമ്പനികളും, വ്യാപാരികളും എണ്ണ സ്‌റ്റോക്ക് ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍.

അതേസമയം യുഎസില്‍ ക്രൂഡ് ഓയില്‍ ഇന്‍വെന്ററികള്‍ വീണ്ടും ഇടിഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം, സെപ്റ്റംബര്‍ 6ന് അവസാനിച്ച ആഴ്ചയില്‍ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ 2.79 ദശലക്ഷം ബാരലിന്റെ കുറവുണ്ടായി. വിദഗ്ധര്‍ 7,00,000 ബാരലിന്റെ ബില്‍ഡ് പ്രതീക്ഷിച്ചിരുന്നിടത്താണിത്.

ഇന്‍വെന്ററികള്‍ ഇടിയുമ്പോഴും ഉല്‍പ്പാദനം വലിയ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് വിലയിരുത്തല്‍. വില സ്വാധീനിക്കപ്പെടാത്തതിന്റെ കാരണവും ഇതുതന്നെ.

നിലവിലെ സാഹചര്യത്തില്‍ ഒപെക്ക് പ്ലസിന്റെ അടുത്ത യോഗം വളരെ നിര്‍ണായകമാണ്. കൂട്ടായ്മയുടെ ഇടപെലുകള്‍ ഒന്നും തന്നെ ഫലം കാണുന്നില്ല.

ഒക്‌ടോബര്‍ മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനെടുത്ത തീരുമാനം രണ്ടു മാസത്തേയ്ക്ക് മരവിപ്പിച്ചതായി കഴിഞ്ഞയാഴ്ച കൂട്ടായ്മ വ്യക്തമാക്കിയിരുന്നു. ഉല്‍പ്പാദന വര്‍ധന അടുത്ത വര്‍ഷം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ആഗോള എണ്ണവില കൂപ്പുകുത്തിയ സാഹചര്യത്തില്‍ കൂട്ടായ്മ ഉല്‍പ്പാദന നിയന്ത്രണം കടുപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതിനു സാധ്യത കുറവാണ്. കൂട്ടായ്മയുടെ നടപടികള്‍ ഫലപ്രദമല്ലെന്നു ഗ്രൂപ്പിനുള്ളില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുന്നു.

ഉല്‍പ്പാദന നിയന്ത്രണത്തിനെതിരേ അംഗങ്ങള്‍ തന്നെ സ്വരം ഉയര്‍ത്തുന്നുണ്ട്. അടുത്ത വര്‍ഷം എണ്ണവില കൂടുതല്‍ താഴ്ചയിലേയ്ക്ക് നീങ്ങുമെന്നാണ് വിദഗ്ധരുടെ പുതിയ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ ഒപെക്ക് പ്ലസിന്റെ വീക്ഷണങ്ങള്‍ തന്ത്ര പ്രധാനമാണ്.

നിലവിലെ സാഹചര്യം ഇന്ത്യ പോലുള്ള രാജ്യങ്ങളെ സംബന്ധിച്ച് ഏറെ നേട്ടം നല്‍കുന്നു. ആഗോള എണ്ണ വില കൂപ്പുകുത്തിയതോടെ അടുത്ത യോഗത്തില്‍ ആര്‍ബിഐയ്ക്ക് ഇടപെടാന്‍ കൂടുതല്‍ അവസരം ലഭിക്കും.

എണ്ണക്കമ്പനികള്‍ ഇതോടകം തന്നെ മുന്‍കാല മാര്‍ജിന്‍ നഷ്ടങ്ങള്‍ മറികടന്നു വെന്നാണ് സൂചന. അതിനാല്‍ തന്നെ പെട്രോള്‍ – ഡീസല്‍ വിലയില്‍ ഇളവിനുള്ള സാധ്യതയും വര്‍ധിക്കുന്നു. കുറഞ്ഞ പക്ഷം എണ്ണവില കുതിച്ചാല്‍ നിലവിലെ വില സുഖകരമായി തുടരാന്‍ സാധിക്കും.

X
Top