Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആഗോള വിപണിയില്‍ അരി വില ഉയരുന്നു

ന്യൂഡല്‍ഹി: ഇന്ത്യ വിതരണ ആശങ്ക രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ അരി വില ഉയര്‍ന്നു. നിലവില്‍ അഞ്ചാഴ്ചയിലെ ഉയര്‍ന്ന നിരക്കിലാണ് വിലയുള്ളത്. മാത്രമല്ല 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലും അരി ട്രേഡ് ചെയ്യുന്നു.

ഡിമാന്റ് പരിമിതമായെങ്കിലും വിതരണ പ്രശ്നവും സര്‍ക്കാര്‍ സംഭരണം വര്‍ദ്ധിപ്പിച്ചതും കാരണം വില ഉയരുകയാണ്, കയറ്റുമതിക്കാര്‍ പറയുന്നു. കൂടാതെ എല്‍നിനോ പ്രതിഭാസവും മുന്‍നിര കയറ്റുമതി രാജ്യമായ ഇന്ത്യ കര്‍ഷകരുടെ പെയ്മന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതും വില ഉയര്‍ത്തുന്നു.

കൂടാതെ തായ്ലന്റ്, വിയറ്റ്നാം എന്നിവടങ്ങളിലെ ഡിമാന്റ് ശക്തമായി. ഈ രാജ്യങ്ങളിലെ ധാന്യ ഡിമാന്റ് രണ്ട് വര്‍ഷത്തെ ഉയരത്തിലാണുള്ളത്. ഇന്ത്യയുടെ 5% ബ്രോക്കണ്‍ പാര്‍ബോയില്‍ഡ് ഇനത്തിന് ടണ്ണിന് 412 മുതല്‍ 420 ഡോളര്‍ വരെയാണ് വില.

X
Top