ന്യൂഡൽഹി: ആഗോളതലത്തില്‍ പ്രതിമാസ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ മുന്നേറ്റം. ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണി 27 മാസത്തെ ഇടിവിന് ശേഷം ഒക്ടോബറില്‍ 5 ശമതാനം വാര്‍ഷിക വളര്‍ച്ച നേടി.
2021 ജൂണിന് ശേഷം തുടര്‍ച്ചയായ 27 മാസത്തെ തകര്‍ച്ചയെ മറികടന്ന് പ്രതിവര്‍ഷം വളര്‍ച്ച രേഖപ്പെടുത്തുന്ന ആദ്യ മാസമാണ് ഒക്ടോബര്‍. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയും ഒക്ടോബറില്‍ അടയാളപ്പെടുത്തി.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആഗോള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലാണ്. ഘടകങ്ങളുടെ കുറവ്, ഇന്‍വെന്ററി ബില്‍ഡ് അപ്പ്, റീപ്ലേസ്‌മെന്റ് സമയം എന്നിവയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഇതിലേക്ക് നയിച്ചത്. കൂടാതെ മാക്രോ ഇക്കണോമിക് സാഹചര്യങ്ങളും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരുന്നു.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക (എംഇഎ) മേഖലയിലെ തുടര്‍ച്ചയായ വീണ്ടെടുക്കല്‍, ചൈനയിലെ ഹുവാവേയുടെ തിരിച്ചുവരവ്, ഇന്ത്യയില്‍ ഉത്സവ സീസണ് തുടക്കമായത് എന്നിവയാണ് ആഗോള തലത്തില്‍ ഒക്ടോബറിലെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.
ഐഫോണ്‍ 15 സീരീസ് വൈകിയിറങ്ങിയതാണ് മറ്റൊരു വളര്‍ച്ചാ ഘടകം. ഉത്പന്നം വിപണിയിലെത്തിയത് സെപ്റ്റംബര്‍ അവസാന വാരമാണ്. ഈ കാലതാമസം നേരിട്ടത് ഒക്ടോബറില്‍ പുതിയ ഐഫോണ്‍ വില്‍പ്പനയുടെ ഉയര്‍ച്ചയില്‍ പ്രതിഫലിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിന്റെ പ്രതിവര്‍ഷാ വളര്‍ച്ചയില്‍ ഇതിന്റെ അനുകൂല പ്രതിഫലനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വരും പാദങ്ങളില്‍ ക്രമാനുഗമമായ മുന്നേറ്റമാണ് കമ്പനി വിലയിരുത്തുന്നത്.
അതേസമയം ഇന്ത്യയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിലാണ് അഞ്ച് ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ഇതോടെ പ്രതിവര്‍ഷ വളര്‍ച്ച 177 ശതമാനം മായി ഉയര്‍ന്നു.
ഇതേ കാലയളവിലെ രാജ്യത്തെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഏകദേശം എട്ട് ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.