മുംബൈ: ലൈറ്റ്‌സ്പീഡ് വെഞ്ച്വർ പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന സീരീസ് എ ഫണ്ടിംഗിൽ 20 മില്യൺ ഡോളർ സമാഹരിച്ച് സാങ്കേതികവിദ്യയിലെ ആദ്യത്തെ ബി2ബി ബിൽഡിംഗ് മെറ്റീരിയൽ വിതരണ സ്റ്റാർട്ടപ്പായ ഗ്ലോബൽഫെയർ. നിലവിലെ നിക്ഷേപകരായ ഇന്ത്യ ക്വോഷ്യന്റും സാമ ക്യാപിറ്റലും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.
ഐഐടി പൂർവ്വ വിദ്യാർത്ഥികളായ ഷൈലി ഗാർഗും ആശിഷ് ചന്ദ്രയും ചേർന്ന് 2020 ൽ സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള ഗ്ലോബൽഫെയർ, യുഎസ്‌എ, ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലുടനീളമുള്ള പ്രോജക്റ്റുകൾക്ക് നിർമ്മാണ സാമഗ്രികൾ വിതരണം ചെയ്യുന്നു. സ്റ്റാർട്ടപ്പിന് യുഎസ്‌എയിലെ 36 സംസ്ഥാനങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.
2021 ഫെബ്രുവരിയിൽ ഇന്ത്യ ക്വോഷ്യൻറിൽ നിന്നും സാമ ക്യാപിറ്റലിൽ നിന്നും കമ്പനി ഒരു സീഡ് റൗണ്ടിൽ 2 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇന്ത്യയിലും വിയറ്റ്‌നാമിലും ശക്തമായ അടിത്തറയുള്ള ഗ്ലോബൽഫെയർ, അവരുടെ അതിർത്തി കടന്നുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് ഫണ്ടിംഗ് ഉപയോഗിക്കാൻ പദ്ധതിയിടുന്നു.
നിർമ്മാണച്ചെലവ് കണക്കാക്കുന്നത് മുതൽ വാസ്തുവിദ്യാ പദ്ധതികൾ, മെറ്റീരിയലിന്റെ തത്സമയ ജിപിഎസ്-പ്രാപ്‌തമായ ട്രാക്കിംഗ് എന്നിവ വരെയുള്ള പരമ്പരാഗത പ്രക്രിയയുമായി ഇടപഴകാൻ അതിന്റെ സാങ്കേതികവിദ്യ ഉപഭോക്താക്കളെ അനുവദിക്കുന്നുവെന്ന് കമ്പനി പറയുന്നു.