കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പുതുവർഷത്തിൽ സ്വർണവില കുതിച്ചേക്കും

പുതിയ റെക്കോ‍ഡുകൾ തൊട്ട് ഉയർന്നും ഇറങ്ങിയും ഒക്കെ ചാഞ്ചാടുകയാണ് സ്വർണ വില. ഡിസംബർ ഒന്നിന് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. പിന്നീട് ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് വില ഇടിഞ്ഞു. പുതുവർഷം സ്വർണ വില കുതിക്കുമെന്ന് തന്നെയാണ് പ്രവചനങ്ങൾ.

വേൾഡ് ഗോൾഡ് കൗൺസിലും ഇതേ സൂചന തന്നെയാണ് നൽകുന്നത്. 2024-ൽ സ്വർണ്ണ വില ഇടിഞ്ഞേക്കാനുള്ള സാധ്യത വെറും അഞ്ചു ശതമാനം മുതൽ 10 ശതമാനം വരെയാണെന്നാണ് കൗൺസിലിൻെറ പ്രവചനം.

അതേസമയം സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങളോ രാഷ്ട്രീയ പ്രതിസന്ധിയോ ഒക്കെ ഉണ്ടായാൽ സ്വ‍ർണ വിലയെ ബാധിക്കാം. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് സ്വർണ്ണം റെക്കോഡ് ഉയരത്തിലെത്താൻ സാധ്യതകളുണ്ട്.

ആഗോള സ്വർണ വില ഈ മാസം ആദ്യം റെക്കോഡ് ഉയരത്തിലെത്തിിരുന്നു. യുഎസ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതുപോലെ മന്ദഗതിയിലായാൽ വർഷാവസാന റാലി തുടരുമെന്നാണ് സൂചന.

2024-ൽ, ലോകത്തെ സ്വർണ്ണ വ്യവസായത്തിന് മാർക്കറ്റ് ഉയരും. നേരിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധികളുണ്ടായാലും മാന്ദ്യം വന്നാലും സ്വർണ വില ഉയരുമെന്നാണ് സൂചന.

ഇടക്കാലത്ത് അനിശ്ചിതത്വം ഉണ്ടായാൽ പോലും പുതുവർഷം സ്വർണ്ണത്തിന്റെ ആവശ്യകതയും ഡിമാൻഡും ഉയരും എന്ന് തന്നെയാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. യുഎസിലും ഇന്ത്യയിലും എല്ലാം പൊതു തിരഞ്ഞെടുപ്പ് നടക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ഇലക്ഷന് മുന്നോടിയായി ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ ആലോചിക്കുന്നുണ്ട്. ഇതും സ്വർണ വിലയിൽ സ്വാധീനം ചെലുത്തും.

പല നിക്ഷേപകരും പോർട്ട്‌ഫോളിയോയിൽ ഇപ്പോൾ സ്വർണം ഉൾപ്പെടുത്തുന്നുണ്ട്. പണപ്പെരുപ്പത്തിന് എതിരെ മികച്ച നേട്ടം നൽകുന്നതിനാലാണിത്.

2023-ൽ സ്വർണ്ണത്തിന് ശക്തമായ ഡിമാൻഡ് ഉണ്ടായിരുന്നു. ബോണ്ടുകൾ, മിക്ക സ്റ്റോക്ക് മാർക്കറ്റുകൾ എന്നിവയുടെ നേട്ടത്തേക്കാൾ മികച്ച നേട്ടം സ്വർണം നൽകി. 2024-ൽ യുഎസിലുണ്ടാകുന്ന മാറ്റങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാം.

മാറ്റങ്ങളുടെ ഭാഗമായി താൽക്കാലികമായി വില ഇടിയാമെങ്കിലും സ്വർണം മുന്നേറുക തന്നെ ചെയ്യും. ആഗോള മാന്ദ്യത്തിൻെറ സൂചനകൾ ഇപ്പോഴും ഉള്ളതിനാൽ നിക്ഷേപകർക്ക് പോർട്ട്ഫോളിയോകളിൽ 10 മുതൽ 15 ശതമാനം വരെ സ്വർണത്തിനു നൽകാം.

X
Top