Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കീര്‍ത്തിലാലിന്റെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം തൃശൂരില്‍ തുറന്നു

തൃശൂര്‍: കീര്‍ത്തിലാല്‍സിന്റെ ഡയമണ്ട് ജ്വല്ലറിയായ ഗ്ലോയുടെ പുതിയ ഷോറൂം തൃശൂരില്‍ തുറന്നു. അശ്വനി ജംഗ്ഷനിലെ അസറ്റ് ഗലേറിയയില്‍ സിനിമാതാരം അനശ്വര രാജന്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം സിജോയ് വര്‍ഗീസ് വിശിഷ്ടാതിഥിയായി.

കേരളത്തിലെ സൂററ്റായ തൃശൂരിലെ ഷോറൂം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കീര്‍ത്തിലാലിന്റെ വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണായകമായ നാഴികക്കല്ലാണെന്ന് ചടങ്ങില്‍ സംസാരിച്ച കീര്‍ത്തിലാല്‍സിന്റെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടര്‍ സുരാജ് ശാന്തകുമാര്‍ പറഞ്ഞു.

പ്രീമിയം ഡയമണ്ട് ആഭരണങ്ങളുടെ നിര്‍മ്മാണ രംഗത്ത് എട്ട് പതിറ്റാണ്ടിലേറെയുള്ള പരിചയവും പാരമ്പര്യത്തിനുമൊപ്പം ഗ്ലോ വൈവിദ്ധ്യമാര്‍ന്ന രൂപകല്‍പനകളിലെ ലോകോത്തര ഡയമണ്ട് ആഭരണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

ഭാരരഹിതവും മനോഹരവുമായ പരിഷ്‌കൃത ആഭരണങ്ങള്‍ നിര്‍മ്മിക്കാനുള്ള കീര്‍ത്തിലാല്‍സിന്റെ പ്രതിജ്ഞാബദ്ധത പ്രസിദ്ധമാണെന്ന് അനശ്വര രാജന്‍ പറഞ്ഞു. കാലാതീതമായ ചാരുത ആധുനിക നൂതനത്വവുമായി ഒത്തുചേരുന്ന ഈ സുപ്രധാന അവസരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് സിജോയ് വര്‍ഗീസ് പറഞ്ഞു.

ജീവിതത്തിലെ റോളുകള്‍ മാറുന്നതനുസരിച്ച് കാഷ്യലില്‍നിന്നും ഫോര്‍മലിലേക്ക് എളുപ്പത്തില്‍ മാറാനും ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ് കീര്‍ത്തിലാല്‍സിന്റെ ഡയമണ്ട് ആഭരണങ്ങളെന്ന് കീര്‍ത്തിലാലിന്റെ ക്രിയേറ്റീവ് ഡയറക്ടറായ സീമ മേത്ത പറഞ്ഞു.

കോയമ്പത്തൂരില്‍ 1992-ല്‍ സ്ഥാപിച്ച ഏറ്റവും ആധുനികമായ ഡയമണ്ട് ആഭരണ നിര്‍മ്മാണ യൂണിറ്റ് കമ്പനിക്കുണ്ട്. അവിടെ 500-ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു. ഗ്ലോയ്ക്കുവേണ്ടി മാത്രം ആഭരണങ്ങള്‍ നിര്‍മ്മിക്കാനുള്ള യൂണിറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

ഫോട്ടോ – തൃശൂര്‍ ചെമ്പുക്കാവ് അശ്വിനി ജംഗ്ഷനിലെ അസറ്റ് ഗലേറിയയില്‍ കീര്‍ത്തിലാല്‍സ് ജ്വല്ലറിയുടെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം സിനിമാതാരങ്ങളായ അനശ്വര രാജന്‍, സിജോയ് വര്‍ഗീസ്, കീര്‍ത്തിലാല്‍സ് ഡയറക്ടര്‍ ബിസിനസ് സ്ട്രാറ്റജി സൂരജ് ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

X
Top