Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന് 151 കോടിയുടെ ലാഭം

മുംബൈ: രണ്ടാം പാദത്തിൽ 151.22 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ജിഎംഡിസി). ഇതോടെ കമ്പനിയുടെ ഓഹരി 3.11 ശതമാനം ഉയർന്ന് 145.75 രൂപയിലെത്തി.

2022 സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ 451.88 കോടിയിൽ നിന്ന് 19.26 ശതമാനം ഉയർന്ന് 538.92 കോടി രൂപയായി വർധിച്ചു. അതേപോലെ നികുതിക്ക് മുമ്പുള്ള ലാഭം 204.28 കോടി രൂപയായി ഉയർന്നു. ഇത് മുൻ വർഷം ഇതേ കാലയളവിൽ 48.80 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൈനിങ് വിഭാഗത്തിൽ നിന്നുള്ള വരുമാനം 484.75 കോടി രൂപയും ( 21.33% വർധന) ഊർജ്ജ വിഭാഗത്തിൽ നിന്നുള്ള വരുമാനം 72.21 കോടി രൂപയുമാണ് (1.06% വർധന). ഇന്ത്യയിലെ മുൻനിര ഖനന കമ്പനികളിലൊന്നാണ് ജിഎംഡിസി. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നിലവിൽ കച്ച്, ദക്ഷിണ ഗുജറാത്ത്, ഭാവ്‌നഗർ മേഖലകളിൽ അഞ്ച് പ്രവർത്തനക്ഷമമായ ലിഗ്നൈറ്റ് ഖനികളുണ്ട്.

X
Top