ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

3,000 കോടി സമാഹരിക്കാൻ ജിഎംആർ പവർ & അർബൻ ഇൻഫ്രാക്ക് അനുമതി

മുംബൈ: ധന സമാഹരണം നടത്താൻ ജിഎംആർ പവർ & അർബൻ ഇൻഫ്രാക്ക് അനുമതി. സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് തങ്ങളുടെ ബോർഡ് അനുമതി നൽകിയതായി ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്ര ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു. വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് കമ്പനിക്ക് അനുമതി ലഭിച്ചത്.

ക്യുഐപിയും വിദേശ കറൻസി കൺവെർട്ടിബിൾ ബോണ്ടുകളും ഉൾപ്പെടുന്ന ഒന്നോ അതിലധികമോ തവണകളിലായിരിക്കും കമ്പനി ധന സമാഹരണം നടത്തുക. കൂടാതെ ഈ സമാഹരണം മറ്റ് റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി നടത്തുമെന്ന് കമ്പനി ഫയലിംഗിൽ കൂട്ടിച്ചേർത്തു.

ഊർജം, നഗര അടിസ്ഥാന സൗകര്യം, ഗതാഗതം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്ര. ഒപ്പം ഇത് ജിഎംആർ എന്റർപ്രൈസസിന്റെ ഒരു വിഭാഗമാണ്.

X
Top