ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസുകൾ തുടങ്ങാനൊരുങ്ങി ​ഗോ എയർ

അ​ബുദാബി: യുഎഇ തലസ്ഥാനമായ അബു​ദാബിയിൽ നിന്ന് കൊ​ച്ചി​യി​ലേ​ക്ക് വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഗോ ​എ​യ​ര്‍. ജൂ​ൺ 28ന് ​ആയിരിക്കും ആദ്യ സർവീസെന്നാണ് ​ഗോ എയർ അധികൃതർ അറിയിച്ചിരിക്കുന്നത്. ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുണ്ടാവുക.
പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ലം ഉൾപ്പെടെ വരാനിരിക്കുന്ന തിരക്കേറിയ ദിവസങ്ങളി‍ലെ ടിക്കറ്റ് ക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ആഴ്ചയിലെ മൂന്ന് സർവീസുകൾ തിരക്ക് പരിഹ​ഗണിച്ച് അഞ്ച് ദിവസമാക്കി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
സർവീസുള്ള ദിവസങ്ങളിൽ കൊ​ച്ചി​യി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍സ​മ​യം രാ​ത്രി 8.10ന് ​പു​റ​പ്പെ​ടുന്ന വിമാനം യുഎഇ സമയം രാ​ത്രി 10.40നായിരിക്കും അബുദാബിയിലെത്തുന്നത്. തിരികെയുള്ള സർവീസ് യുഎഇ സമയം രാത്രി 11.40ന് പുറപ്പെട്ട് ഇന്ത്യൻ സമയം 5.15ന് കൊച്ചിയിൽ എത്തിച്ചേരും. നി​ല​വി​ല്‍ ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നും കേരളത്തിൽ ക​ണ്ണൂ​രി​ലേ​ക്കാണ് ​ഗോ ​എ​യ​റിന്റെ പ്രതിദിന സർവീസുകളുള്ളത്.

X
Top