രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കമ്പനിയെ തകർക്കാൻ ശ്രമമെന്ന് ഗോ ഫസ്റ്റ്

മുംബൈ: അമേരിക്കന് കമ്പനിയായ പ്രാറ്റ് ആന്ഡ് വിറ്റ്നിയാണ് ഗോ ഫസ്റ്റിന് എന്ജിനുകള് നല്കാമെന്നേറ്റത്. എന്നാല്, തകരാറിലായവയ്ക്കുപകരം എന്ജിന് നല്കുന്നതില് പ്രാറ്റ് ആന്ഡ് വിറ്റ്നി തുടര്ച്ചയായി വീഴ്ചവരുത്തുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്ഡിഗോയിലും ഇതേ പ്രശ്നമുണ്ട്. രാജ്യത്ത് പ്രാറ്റ് ആന്ഡ് വിറ്റ്നി എന്ജിന് നല്കുന്ന 178 വിമാനങ്ങളില് 65 എണ്ണം നിലത്തിറക്കിയിട്ടുണ്ടെന്നാണ് ഗോ ഫസ്റ്റ് പറയുന്നത്. ഇതില് 30 എണ്ണമാണ് ഗോ ഫസ്റ്റിന്റേത്.

60 കമ്പനികള്ക്ക് പ്രാറ്റ് ആന്ഡ് വിറ്റ്നി എന്ജിന് നല്കുന്നുണ്ട്. ഇതില് നാലു കമ്പനികള്ക്കാണ് 25 ശതമാനത്തിലധികം വിമാനങ്ങള് നിലത്തിറക്കേണ്ടി വന്നിട്ടുള്ളത്.

രണ്ടെണ്ണം ഇന്ത്യയില് നിന്നുള്ളതാണ്. അഞ്ചുശതമാനം വിതരണ സ്ലോട്ടുകള് ഗോ ഫസ്റ്റിനു മുന്ഗണനയോടെ നല്കാമെന്നാണ് പ്രാറ്റ് ആന്ഡ് വിറ്റ്നി ഇപ്പോള് അറിയിച്ചിട്ടുള്ളതെന്ന് ഗോ ഫസ്റ്റ് സൂചിപ്പിച്ചു.

54 ശതമാനത്തോളം വിമാനങ്ങള് ഉപയോഗിക്കാനാകാതെ കിടക്കുമ്പോഴാണിത്. ഗോ ഫസ്റ്റിനെ തകര്ക്കാനാണ് ഇതിലൂടെ പ്രാറ്റ് ആന്ഡ് വിറ്റ്നി ശ്രമിക്കുന്നതെന്നും കമ്പനി ആരോപിക്കുന്നു.

X
Top