കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചുകേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കും

ഗോ ഫസ്റ്റിന് വിണ്ടും തിരിച്ചടി; രണ്ടാഴ്‌ചയ്‌ക്കുള്ളിൽ 150 ഓളം ജീവനക്കാർ പുറത്തേക്ക്

ദില്ലി: പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കവേ ഗോ ഫസ്റ്റ് എയർലൈനിൽ നിന്നും ജീവനക്കാർ കൂട്ടത്തോടെ രാജിവെക്കുന്നു. ശമ്പളം നൽകാത്തതിനാലാണ് പലരും രാജിവയ്ക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ജീവനക്കാരെ നിലനിർത്തുന്നത് ഗോ ഫസ്റ്റിന് മുൻപിലുള്ള മറ്റൊരു വെല്ലുവിളിയാണ്.

മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ഇതോടെ ജീവനക്കാർ മറ്റ് മേഖലകളിൽ ജോലി നോക്കാൻ തുടങ്ങിയിട്ടുണ്ട്.

30 പൈലറ്റുമാരും 50 ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടുന്ന 150 ഓളം ജീവനക്കാർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജിവയ്ക്കാൻ ഒരുങ്ങുന്നതായി ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവ് പറഞ്ഞു.

2022 സാമ്പത്തിക വർഷത്തിലെ ഏറ്റവും വലിയ വാർഷിക നഷ്ടം രേഖപ്പെടുത്തിയതിന് ശേഷം പാപ്പരത്ത നടപടി നേരിടുന്ന എയർലൈൻ ഫണ്ട് സ്വരൂപിക്കാൻ പാടുപെടുകയാണ്.

പാപ്പരത്ത പരിഹാര നടപടികളുടെ പശ്ചാത്തലത്തിൽ ഗോ ഫസ്റ്റിന്റെ സാമ്പത്തിക ബാധ്യതകൾക്കും ആസ്തി കൈമാറ്റത്തിനും മൊറട്ടോറിയം പ്രാബല്യത്തിൽ ഉള്ളതിനാൽ, ഇതിനകംഇടപാടുകാരായവർക്ക് പാട്ടത്തിനെടുത്ത വിമാനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനും തിരികെ എടുക്കാനും കഴിയില്ല.

ഡിജിസിഎയുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് പാട്ടക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മേയ് മൂന്നാം തീയ്യതിയാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

മെയ് രണ്ടിന് സർവീസ് നിർത്തിയ ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്തിരുന്നു. എയർലൈനിന്റെ ബാധ്യതകൾ ഉടനടി തീർക്കാൻ സാധിക്കാത്തത് യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് & വിറ്റ്നി കമ്പനിയുടെ ഭഗത്ത് നിന്നുണ്ടായ കാലതാമസം കാരണമാണെന്നാണ് ഗോ ഫാസ്റ്റ് ആരോപിച്ചത്.

11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്ത പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു.

മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു.

X
Top