ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഗോ ഫസ്റ്റ് എയർലൈനിനു വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ യോഗം ഇന്ന്

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈനിനു വായ്പ നൽകുന്ന സ്ഥാപനങ്ങള്‍ വരുന്ന തിങ്കളാഴ്ച യോഗം ചേരും. 6,500 കോടി രൂപയുടെ കടപ്രതിസന്ധിയിലാണ് ഗോ ഫസ്റ്റ്. ഗോ ഫസ്റ്റ് പാട്ടത്തിനെടുത്ത വിമാനങ്ങള്‍ തിരിച്ചെടുക്കാന്‍ ഉടമസ്ഥര്‍ക്ക് അനുമതി ലഭിച്ച സാഹചര്യത്തിലാണ് യോഗം.

പാപ്പരത്ത നടപടികളെ തുടര്‍ന്നുള്ള മോറട്ടോറിയം, വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കിയവര്‍ക്ക് ബാധകമാകില്ലെന്ന് ഡയറക്ടര്‍ ജനറന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കുമ്പോള്‍ സര്‍വീസ് നടത്താന്‍ വിമാനങ്ങള്‍ വളരെ കുറവായിരിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക. ഇക്കാര്യം കൂടി തിങ്കളാഴ്ച ചേരുന്ന വായ്പ നല്‍കുന്നവരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

വിമാനങ്ങള്‍ തിരികെ കൊണ്ടുപോയാല്‍ ഗോ ഫസ്റ്റിന്‍റെ പുനരുജ്ജീവനം അസാധ്യമാകുമെന്നാണ് ബാങ്കുകളുടെ നിലപാട്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും , ബാങ്ക് ഓഫ് ബറോഡയുമാണ് ഫസ്റ്റിന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് 1,987 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 1,430 കോടിയുമാണ് ഗോ ഫസ്റ്റിന് നല്‍കിയത്.

ഇവയ്ക്ക് പുറമേ ഐ.ഡി.ബി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോയിച്ചെ ബാങ്ക് എന്നിവയാണ് വായ്പ നല്‍കിയ ബാങ്കുകള്‍.

ഡിജിസിഎയുടെ നിലപാട് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമാണെങ്കിലും ബാങ്കുകള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ഏവിയേഷന്‍ കമ്പനികള്‍ക്ക് വായ്പ നല്‍കുന്നത് ബാങ്കുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

മിക്ക വിമാന കമ്പനികളും പാട്ടത്തിനെടുത്ത വിമാനങ്ങളാണ് ഉപയാഗിക്കുന്നത് എന്നതിനാല്‍ ഇത് ബാങ്കുകള്‍ക്ക് പിടിച്ചെടുക്കാനാകില്ല. മുമ്പ് കിംഗ്ഫിഷറിലും ജെറ്റ് എയര്‍വേയ്സിലും ഇതാണ് സംഭവിച്ചത്.

ഗോ ഫസ്റ്റിനെ ഏറ്റെടുക്കാന്‍ മൂന്ന് കമ്പനികള്‍ ശ്രമിച്ചെങ്കിലും ജിന്‍ഡാല്‍ സ്റ്റീലിനായിരിക്കും അനുമതി ലഭിക്കുക എന്നാണ് സൂചന.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്തനടപടിക്കായി മേയിലാണ് അപേക്ഷ നല്‍കിയിരുന്നത്.

തകരാറിലായവയ്ക്ക് പകരമുള്ള എന്‍ജിനുകള്‍ അമേരിക്കന്‍ എന്‍ജിന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ നിലപാട്.

X
Top